കാട്ടാക്കടയില്‍ ജി സ്റ്റീഫന്‍ എംഎല്‍എയുടെ കാറിന് വഴി മാറാത്തതിന് ഗർഭിണിയടക്കമുള്ള കുടുംബത്തിന് ക്രൂര മർദ്ദനം.ഇന്നലെ രാത്രിയിലാണ് ആക്രമണം നടന്നത്. എംഎല്‍എയും ഡിവൈഎഫ്‌ഐ പ്രവർത്തകരും ചേർന്ന് ഗർഭിണിയും കുടുംബവും സഞ്ചരിച്ച കാർ അടിച്ചുതകർത്തുവെന്നും യുവതിയുടെ മാല പൊട്ടിച്ചെന്നുമാണ് ആരോപണം. സംഭവത്തില്‍ കുടുംബം പോലീസില്‍ പരാതി നല്‍കി.കാട്ടാക്കടയില്‍ കല്യാണ വിരുന്നില്‍ പങ്കെടുത്ത് തിരികെയിറങ്ങിയ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനീഷ്, ഭാര്യ നീതു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരുടെ കാറും തല്ലിത്തകര്‍ത്തു. സംഘര്‍ഷത്തിനിടെ തങ്ങളുടെ മാല പൊട്ടിച്ചെടുത്തെന്നും ഇവർ പറഞ്ഞു. ബിനീഷിന്‍റെ മൂക്കിനും കൈക്കും നെഞ്ചിനും പരിക്കുണ്ട്. കുടുംബം കാട്ടാക്കട സ്റ്റേഷനില്‍ പരാതി നല്‍കി.അതേസമയം, ആരോപണം നിഷേധിക്കുകയാണ് ജി. സ്റ്റീഫൻ എംഎല്‍എ. തന്‍റെ കാര് കടന്നുപോകുന്നതിന് വഴിയൊരുക്കാന് ആവശ്യപ്പെട്ടിട്ടില്ല. സംഭവ സമയത്ത് താന്‍ കല്യാണ ഓഡിറ്റോറിയത്തില്‍ ആയിരുന്നുവെന്നും ആരാണ് കുടുംബത്തെ ആക്രമിച്ചതെന്ന് അറിയില്ലെന്നും സ്റ്റീഫൻ പറഞ്ഞു.