ഉലുവ കുതിര്‍ത്ത വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കൂ… ഗുണങ്ങള്‍ നിരവധി

അടുക്കളയില്‍ എപ്പോഴും കാണുന്ന ഒന്നാണല്ലോ ഉലുവ. കാഴ്ചയില്‍ ചെറുതെങ്കിലും നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകളായ എ, സി തുടങ്ങി നിരവധി ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഉലുവ കുതിർത്ത വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്.

ദഹന പ്രശ്നം അലട്ടുന്നവർ ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്. അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവർക്കും ഉലുവ വെള്ളം ഉപയോഗിക്കാം. ഫ്‌ളെവനോയ്ഡുകള്‍ ധാരാളം ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഉലുവ വെള്ളം പതിവായി കുടിക്കുന്നതിലൂടെ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *