വീട്ടില്‍ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്‍റെയും മാല കവർന്നു. പുന്നപ്ര തൂക്കുകുളത്താണ് മോഷണം. മോഷണം നടത്തിയ മുഖംമൂടി സംഘത്തിന്‍റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
ഇതോടെ, കുറുവ സംഘമാണെന്ന് സംശയം ഉയർന്നിട്ടുണ്ട്.
ഇന്ന് പുലർച്ചെയാണ് സംഭവം. തൂക്കുകുളം സ്വദേശിയായ മനോഹരന്‍റെ വീടിന്‍റെ അടുക്കള വാതില്‍ കുത്തിത്തുറന്നാണ് സംഘം അകത്തുകയറിയത്. അമ്മയുടെ ഒന്നരപ്പവൻ മാലയും കുഞ്ഞിന്‍റെ അരപ്പവന്‍റെ മാലയുമാണ് മോഷ്ടിച്ചത്. പുന്നപ്ര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടർച്ചയായി മോഷണം നടക്കുകയാണ്. മണ്ണഞ്ചേരി പഞ്ചായത്തില്‍ നാലിടങ്ങളില്‍ ഒരേ രാത്രി മോഷണം നടന്നിരുന്നു. ഇതിനുപിന്നാലെയാണ് പുന്നപ്രയിലും മോഷണം നടന്നത്.
ആക്രമിക്കാൻ പോലും മടിയില്ലാത്ത മോഷ്ടാക്കളാണിവർ. മാരകായുധങ്ങളുമായെത്തി അടുക്കള വാതില്‍ പൊളിച്ചാണ് കുറുവാ സംഘം മോഷണം നടത്തുന്നത്. ക്രിമിനലുകള്‍ക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.