വയനാട് ജനതയെ ചേർത്തുപിടിച്ചുകൊണ്ട് കാഞ്ഞങ്ങാട് നഗരസഭ ഹരിതകർമ സേന ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷം രൂപ സംഭാവന നല്‍കി.
ഹരിതകർമ സേനയിലെ 100 അംഗങ്ങള്‍ തങ്ങളുടെ വേതനത്തില്‍നിന്ന് ആയിരം രൂപ വീതമാണ് നല്‍കിയത്. ചെമ്മട്ടം വയലിലെ ട്രെഞ്ചിങ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സബ് കലക്ടർ സൂഫിയാൻ അഹമ്മദ് തുക ഏറ്റുവാങ്ങി. നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബില്‍ടെക് അബ്ദുല്ല, സ്ഥിരംസമിതി അധ്യക്ഷരായ കെ. ലത, കെ.വി. സരസ്വതി, കെ. പ്രഭാവതി, കെ. അനീഷൻ, കൗണ്‍സിലർമാരായ കെ.വി. സുശീല, ഫൗസിയ ഷെരീഫ്, മായ കുമാരി, എം. ലക്ഷ്മി, കർമസേന പ്രസിഡന്റ് ഗീത ഐങ്ങോത്ത്, ഹരിത കേരള മിഷൻ ജില്ല റിസോഴ്സ് പേഴ്സൻ കെ. ബാലചന്ദ്രൻ, മണിപ്രസാദ്, ജെ.എച്ച്.ഐമാരായ പി. രൂപേഷ്, സി. ഷിജു എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി എൻ. മനോജ് സ്വാഗതവും കർമസേന സെക്രട്ടറി പ്രസന്ന ആവിയില്‍ നന്ദിയും പറഞ്ഞു.
ചെറുവത്തൂർ: കയ്യൂർ ഗവ. ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ വയനാട് പുനർനിർമാണ ഫണ്ട് കണ്ടെത്തുന്നതിന് വളന്റിയർമാരും മദർ പി.ടി.എ അംഗങ്ങളും സാനിറ്ററി ഉല്‍പന്നങ്ങളുടെ നിർമാണ പരിശീലനം നടത്തി. അരലക്ഷത്തോളം രൂപയുടെ ഉല്‍പന്നങ്ങളാണ് കയ്യൂർ ഫ്രഷ് എന്ന പേരില്‍ നിർമിച്ചത്. വില്‍പനയിലൂടെ കണ്ടെത്തുന്ന തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കും. ഉല്‍പന്നങ്ങളുടെ വിതരണോദ്ഘാടനം കയ്യൂർ-ചീമേനി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശാന്ത നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ടി.വി. രാജൻ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ കെ.വി. ലക്ഷ്മണൻ, മദർ പി.ടി.എ പ്രസിഡന്റ് കെ. ധന്യ, സീനിയർ അസി. കെ. വിജയൻ കെ.കെ. സത്യനാരായണൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫിസർ പ്രണാബ് കുമാർ സ്വാഗതവും വളന്റിയർ സെക്രട്ടറി നഷ ഫാത്തിമ നന്ദിയും പറഞ്ഞു.
നീലേശ്വരം: വയനാട് പ്രകൃതി ദുരന്തത്തില്‍ സർവതും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഡി.വൈ.എഫ്.ഐയുടെ വീടുനിർമാണ ഫണ്ടിലേക്ക് മടിക്കൈ കറുവളപ്പിലെ ബിനേഷ് ബൈക്കു നല്‍കി. ബ്ലോക്ക് സെക്രട്ടറി എം.വി. രതീഷ് ബൈക്ക് ഏറ്റുവാങ്ങി. ജോ. സെക്രട്ടറി എ. അഭിജിത്ത്, വൈസ് പ്രസിഡന്റ് വി. മുകേഷ്, മേഖല സെക്രട്ടറി കെ.പി. നിധീഷ്, പ്രസിഡന്റ് പ്രമോദ്, സുബിൻ എന്നിവർ സന്നിഹിതരായിരുന്നു
നീലേശ്വരം: വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമ്ബുരാട്ടി ബസ് കൂട്ടായ്മയുടെ ഫണ്ട് കലക്ടർ കെ. ഇമ്ബശേഖറിന് കൈമാറി. ബസിലെ മുൻ ജീവനക്കാരും ഇപ്പോഴത്തെ തൊഴിലാളികളും യാത്രക്കാരും ചേർന്ന് തമ്ബുരാട്ടി വാട്ട്സ്‌ആപ് കൂട്ടായ്മ കാരുണ്യ പ്രവർത്തികള്‍ ചെയ്ത് നാടിന് മാതൃകയായിരുന്നു.
പാലക്കുന്ന്: സംഘചേതന കുതിരക്കോട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 40000 രൂപ ജില്ല കലക്ടർക്ക് കൈമാറി. പ്രസിഡൻറ് ടി. ദിനേശ്, സെക്രട്ടറി വി. അക്ഷയ്, ട്രഷറർ നാരായണൻ കാനം, രാജേഷ് കുമാർ ചേർന്നാണ് തുക കൈമാറിയത്
ചെമ്മനാട്: ജി.എച്ച്.എസ്.എസ് ചെമ്മനാട് 1980-81 എസ്.എസ്.എല്‍.സി ബാച്ച് സ്വരൂപിച്ച 58000 രൂപയുടെ ചെക്ക് കലക്ടർക്ക് കൈമാറി. ബാച്ച് പ്രസിഡന്റ് സി.കെ. അമീർ അലി, സെക്രട്ടറി ബേബി ബേനൂർ, ട്രഷറർ എ. കരുണാകരൻ നായർ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ പി. ബാലകൃഷ്ണൻ നായർ, വി.കെ. അനിത, കാസർകോട് ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ് എന്നിർ സംബന്ധിച്ചു.
കാസർകോട്: എസ്.വൈ.എസ് ആഭിമുഖ്യത്തില്‍ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട മുണ്ടക്കൈ, ചൂരല്‍മല, ചാലിയാർ പ്രദേശങ്ങളില്‍ ഭക്ഷ്യ, വസ്ത്ര കിറ്റുകള്‍ വിതരണം ചെയ്തു. ജില്ല എക്സിക്യൂട്ടിവ് അംഗം അലി സഖാഫി ചെട്ടുംകുഴി, ഷമീർ പാത്തൂർ, ഇർഫാദ് മയിപ്പാടി, ഫൈസല്‍ നെല്ലിക്കട്ടെ, സുബൈർ പടന്നാക്കാട്, സിദ്ദീഖ് പൂത്തപ്പലം തുടങ്ങിയവർ നേതൃത്വം നല്‍കി.
ബാനം: വയനാട്ടില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാനം ഗവ. ഹൈസ്‌കൂള്‍ സംഭാവന നല്‍കി. വിദ്യാർഥികളും രക്ഷിതാക്കളും ജീവനക്കാരും ചേർന്നാണ് തുക സ്വരൂപിച്ചത്. ഇ. ചന്ദ്രശേഖരൻ എം.എല്‍.എ പ്രധാനധ്യാപിക സി. കോമളവല്ലിയില്‍നിന്ന് തുക സ്വീകരിച്ചു.
കാഞ്ഞങ്ങാട്: പ്രകൃതിദുരന്തത്താല്‍ ദുരിതമനുഭവിക്കുന്ന വയനാട് മേഖലയില്‍ കേരള ഹോട്ടല്‍ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ഭക്ഷണം പാചകം ചെയ്തുനല്‍കുമെന്ന് ഭാരവാഹികള്‍. തിരുവനന്തപുരം മുതല്‍ കാസർകോടുവരെയുള്ള മുഴുവൻ അംഗങ്ങയെും പങ്കാളികളാക്കി അഞ്ചുനേരം ഭക്ഷണം നല്‍കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഭക്ഷണശാലയായിരിക്കും.
കാസർകോട് ജില്ല കമ്മിറ്റി ആറിന് വൈകീട്ട് മൂന്നുമുതല്‍ ഏഴിന് വൈകീട്ട് മൂന്നുവരെ ഭക്ഷണം നല്‍കും. ജില്ല പ്രസിഡന്റ് നാരായണ പൂജാരി, ജില്ല സെക്രട്ടറി ബിജു ചുള്ളിക്കര, ജില്ല വർക്കിങ് പ്രസിഡന്റ് പ്രകാശൻ പരിപ്പുവട, പുരുഷോത്തമൻ ദ്വാരക, രഘുവീർ പൈ, കരീം ബേക്കല്‍, സവാദ് കുമ്ബള, ബാലകൃഷ്ണൻ അനുഗ്രഹ എന്നിവരടങ്ങിയ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു.
കാസർകോട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് വേണമെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ജനശ്രീ മിഷൻ ജില്ല കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ജനശ്രീ ജില്ല ചെയർമാൻ കെ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. എം. രാജീവൻ നമ്ബ്യാർ, കെ.പി. സുധർമ്മ തുടങ്ങിയവർ സംസാരിച്ചു.
വിവാഹപ്പന്തലില്‍ മാതൃക തീർത്ത് എം.എസ്. ഹമീദ്
കാസർകോട്: മകള്‍ ഫാത്തിമത്ത് തൻസിയുടെ കല്യാണപ്പന്തലില്‍വെച്ച് വയനാട് പുനരധിവാസത്തിന് ലക്ഷം രൂപ സമ്മാനിച്ച് ദുബൈ കെ.എം.സി.സി പ്രവർത്തകൻ എം.എസ്. ഹമീദ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനംചെയ്ത വയനാട് പുനരധിവാസ ഫണ്ടിലേക്ക് ലക്ഷം രൂപ നല്‍കിയാണ് ബദിയടുക്ക പഞ്ചായത്ത് കെ.എം.സി.സി ജനറല്‍ സെക്രട്ടറിയും വ്യവസായിയുമായ എം.എസ്. ഹമീദ് മാതൃകയായത്.
വരൻ ഷംസാദും നികാഹ് വേദിയില്‍വെച്ചു ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് ഇന്നലെ നല്‍കിയിരുന്നു.
സി.എച്ച് സെന്റർ കാസർകോട് ജനറല്‍ കണ്‍വീനറും മുസ്‍ലിം ലീഗ് മണ്ഡലം പ്രസിഡന്റുമായ മാഹിൻ കേളോട്ടിന്റെ സഹോദരി പുത്രിയാണ് വധു. മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, സംസ്ഥാന ട്രഷറർ സി.ടി. അഹ്മദലി, ജില്ല ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാൻ, ട്രഷറർ മുനീർ ഹാജി, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എല്‍.എമാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, സി.എച്ച്. കുഞ്ഞമ്ബു, കണ്ണൂർ ജില്ല മുസ്‍ലിം ലീഗ് പ്രസിഡന്റ് കരീം ചേലേരി, ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസല്‍, കെ. നീലകണ്ഠൻ, എം.സി. പ്രഭാകരൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു.
കോട്ടപ്പുറം സി.എച്ച്.എം.കെ.എസ്.ജി.വി.എച്ച് സ്കൂള്‍ മൂന്നാം ക്ലാസുകാരനായ അബ്ദുല്‍ ഹാദി പ്രധാനാധ്യാപകൻ കെ. സുരേഷിന് സമ്ബാദ്യക്കുടുക്ക കൈമാറുന്നു
സമ്ബാദ്യക്കുടുക്ക നല്‍കി മൂന്നാം ക്ലാസുകാരൻ
നീലേശ്വരം: കോട്ടപ്പുറം സി.എച്ച്.എം.കെ.എസ്.ജി.വി.എച്ച് സ്കൂളില്‍ വയനാട് പുനർനിർമാണ കാമ്ബയിനിന്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണം നടന്നു. സമ്ബാദ്യക്കുടുക്ക കൈമാറി മൂന്നാം ക്ലാസുകാരൻ അബ്ദുല്‍ ഹാദി മാതൃകയായി.
പ്രധാനാധ്യാപകൻ കെ. സുരേഷ് അബ്ദുല്‍ ഹാദിയില്‍നിന്ന് സമ്ബാദ്യക്കുടുക്ക ഏറ്റുവാങ്ങി. കുടുക്കയിലുള്ള 1631 രൂപയും മറ്റു വിദ്യാർഥികളില്‍നിന്ന് സംഭാവനയായി ലഭിച്ച തുകയും ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. അധ്യാപകരായ ഇ.വി. പ്രതാപചന്ദ്രൻ, എം.എ അസ്‍ലം, കെ. സബീഷ, യു.എം. സിലീജ, ജാഫർ താറോല്‍, സുപർണ രാജേഷ്, ബി.പി. ബീന, കെ. സിന്ധു, ശ്രീജ കാര്യത്ത് എന്നിവർ നേതൃത്വം നല്‍കി.