ഉരുള്‍ദുരന്തം; 310 ഹെക്ടര്‍ കൃഷി നശിച്ചു

കാർഷിക വിളകളാല്‍ സമൃദ്ധമായിരുന്ന ചൂരല്‍മല, അട്ടമല, മുണ്ടക്കൈ പ്രദേശങ്ങളില്‍ 310 ഹെക്ടർ കൃഷി സ്ഥലം നശിച്ചതായി പ്രാഥമിക വിവരം.

ദുരന്ത പ്രദേശമായി മാറിയ മൂന്ന് വാര്‍ഡുകളിലെ 750 ലധികം കുടുംബങ്ങള്‍ കാർഷിക വൃത്തിയില്‍ ഏർപ്പെട്ടിരുന്നുവെന്നാണ് മേപ്പാടി പഞ്ചായത്തിന്റെ കണക്ക്. ഏലം, കാപ്പി, കുരുമുളക്, തേയില, തെങ്ങ്, വാഴ, കമുക്, ഇടവിളകള്‍ എന്നിവയാല്‍ സമൃദ്ധമായിരുന്നു ഈ പ്രദേശങ്ങള്‍.

50 ഹെക്ടർ സ്ഥലത്തെ ഏലം, 100 ഹെക്ടറില്‍ കാപ്പി, 70 ഹെക്ടറില്‍ കുരുമുളക്, 55 ഹെക്ടര്‍ തേയില, 10 ഹെക്ടർ നാളികേരം, 15 ഹെക്ടർ കമുക് കൃഷി, 10 ഹെക്ടർ വാഴ എന്നിങ്ങനെയാണ് നാശനഷ്ടത്തിന്‍റെ പ്രാഥമിക കണക്കുകള്‍. കാർഷികോപകരണങ്ങളായ 80 കാട് വെട്ട് യന്ത്രങ്ങള്‍, 150 സ്പെയർ, 750 കാര്‍ഷിക ഉപകരണങ്ങള്‍, 150 ലധികം മറ്റ് ഉപകരണങ്ങള്‍, 200 പമ്ബ് സെറ്റുകള്‍ എന്നിവ നഷ്ടപ്പെട്ടു. വീട്ടുവളപ്പിലെ കൃഷിയും ദുരന്ത പ്രദേശത്തെ നഷ്ടമായി കണക്കാക്കുന്നു. കർഷകർക്കായി വിതരണം ചെയ്ത കാർഷിക വായ്പകള്‍ വിലയിരുത്തി വരുന്നതായി പ്രിൻസിപ്പല്‍ കൃഷി ഓഫിസർ രാജി വർഗീസ് അറിയിച്ചു. കൃഷി നഷ്ടപ്പെട്ട കർഷകർക്ക് കൃഷി നാശത്തിന്‍റെയും ആസ്തി നശിച്ചതിന്‍റെയും നഷ്ടം കണക്കാക്കി സർക്കാർ സഹായം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *