കോട്ടയം: കലൂർ സ്‌റ്റേഡിയത്തിലെ അപകടത്തിൽ പരിക്കേറ്റ ഉമ തോമസ് എംഎൽഎയെ സന്ദർശിക്കാൻ പോലും തയ്യാറാവാത്ത സംഭവത്തിൽ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിക്കെതിരെ ആഞ്ഞടിച്ച് ഗായത്രി വർഷ. ഉമ തോമസിനെ ഒന്ന് കാണാൻ പോലും പരിപാടിയിലെ പ്രധാന നർത്തകിയായ ദിവ്യ ഉണ്ണി തയ്യാറായില്ലെന്നാണ് ഗായത്രി വർഷയുടെ ആരോപണം. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തിലാണ് ഗായത്രി വർഷ ദിവ്യ ഉണ്ണിയുടെ പേരെടുത്ത് വിമർശിച്ചത്