ഉപയോഗിച്ചിരുന്നത് പഞ്ചസാരയുടെ പകരക്കാരനായി, കരള്‍ രോഗവും കാൻസറും വരെ ഉണ്ടാക്കും

പഞ്ചസാര അധികം ഉപയോഗിക്കുന്നത് പലതരം രോഗങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ഓർമ്മിപ്പിക്കുന്ന നിരവധി ഗവേഷണ ഫലങ്ങള്‍ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നു.

മധുരദാതാക്കളില്‍ അഗ്രഗണ്യൻ പഞ്ചസാര തന്നെ. മറ്റു മധുരവസ്തുക്കള്‍ തേൻ, സുക്രോസ് എന്നിവയാണ്. തേൻ ഉത്പാദകർ പൂക്കളാണ്. സസ്യങ്ങളുടെ പ്രത്യുത്പാദനം നടക്കാനായി പ്രകൃതിയുടെ ഒരു വരദാനമാണ് തേൻ. തേൻ നുകരാനുള്ള തേനീച്ചയുടെ വ്യഗ്രതയില്‍ പ്രത്യുത്പാദനം സസ്യത്തില്‍ നടക്കും. പൂവില്‍ നിന്നുള്ള മറ്റൊരു ഘടകമാണ് പൂമ്ബൊടി.

നേരം പുലരുന്നതോടെ തേനീച്ചകള്‍ തേനും പൂമ്ബൊടിയും ശേഖരിക്കുന്ന ജോലിയില്‍ വ്യാപൃതരാകുന്നു. ഏകദേശം 15 കിലോമീറ്റർ ദൂരം ഒരു ഈച്ച യാത്ര തുടരും. ശേഖരിച്ച തേൻ ഈച്ചയുടെ കുടലിലെ ഒരു പ്രത്യേക അറയില്‍ (ക്രോപ്) സൂക്ഷിക്കും. ഇത് കേടുവരാതിരിക്കാനായി ഈ അവയവത്തില്‍ നിന്ന് പുറപ്പെടുവിക്കുന്ന ഒരുതരം എൻസൈം കലർത്തുകയാണ് ചെയ്യുക. സ്വന്തം ആവശ്യത്തിനായി ഒരു തുള്ളി തേൻ പോലും ഇവർ ഉപയോഗിക്കുകയില്ല.

പുരുഷ വർഗത്തില്‍പ്പെട്ട മറ്റൊരു കൂട്ടർ കൂട്ടിനുള്ളില്‍ത്തന്നെ കാണും. മടിയന്മാരായ ഇവന്മാർ ഈ തേൻ കവർന്നെടുത്ത് കഴിക്കും. ഇവരുടെ പ്രധാന ജോലി റാണി ഈച്ചയുമായി ഇണചേർന്ന് പ്രത്യുത്പാദനം നടത്തുകയാണ്. ഒരു കൂട്ടില്‍ റാണി ഒഴികെ മറ്റ് പെണ്‍ ഈച്ചകള്‍ക്ക് പ്രത്യുത്പാദന ശേഷിയുണ്ടാവില്ല. കൂട്ടിലെ എല്ലാവർക്കും വളർച്ച പ്രാപിച്ചുവരുന്ന ലാർവകള്‍ക്കുമായി തേനും പൂമ്ബൊടിയും ചേർത്തുണ്ടാകുന്ന ഒരുതരം ബ്രഡ് ആഹാരമായി നിർമ്മിച്ച്‌ ഇവർ നല്‍കുന്നു.

പണ്ടുകാലത്ത്, പഞ്ചസാരയ്ക്കു പകരം ഉപയോഗിച്ചിരുന്നത് അസ്‌പർടാമെ ആയിരുന്നു. ഇന്റർനാഷണല്‍ ഹെല്‍ത്ത് ഏജൻസിയുടെ പഠനങ്ങള്‍ ഇതിന്റെ ഉപയോഗം മാരകമായ കരള്‍ രോഗങ്ങള്‍ക്കും കാൻസറിനും മറ്റും കാരണമാകുമെന്ന് കണ്ടെത്തിയതോടെയാണ് പഞ്ചസാരയുടെ ഉപയോഗം വല്ലാതെ വർദ്ധിച്ചത്. നമ്മള്‍ ചായയിലും കാപ്പിയിലുമൊക്കെ സ്പൂണ്‍ കണക്കിന് ചേർത്തു കഴിക്കുന്ന പഞ്ചസാര ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് മനസിലാക്കുക. ഇത്തരത്തില്‍ ചേർത്തുകഴിക്കുന്ന പഞ്ചസാര തിക്തമായ പല പാർശ്വരോഗങ്ങള്‍ക്കും ഇടയാക്കുകയും ചെയ്യും.

തലച്ചോറിന്റെ പ്രവർത്തനം ക്രമേണ മന്ദീഭവിക്കുക, പലതരം ഹൃദയ തകരാറുകള്‍, വൃക്കകള്‍ക്ക് തകരാറുകള്‍,തുടർച്ചയായി അനുഭവപ്പെടുന്ന തലവേദന തുടങ്ങിയവയ്ക്കെല്ലാം പഞ്ചസാരയുടെ അമിത ഉപയോഗം വഴിയൊരുക്കുമെന്ന് കൊളംബിയ യൂണിവേഴ്സിറ്റിയിലെ പ്രമുഖ കാർഡിയോളജിസ്റ്റായ ബ്രൂക്ക് അഗർവാള്‍ സ്ഥിരീകരിക്കുന്നു. ഹൃദയ ധമനികള്‍ക്ക് സാരമായ തടിപ്പ്, രക്തധമനികള്‍ക്ക് അമിത ക്ഷീണം തുടങ്ങിയവയും അനുഭവപ്പെടാം. ഇത് രക്തചംക്രമണത്തെ തടസപ്പെടുത്തും. ശരീരഭാരം ക്രമാതീതമായി വർദ്ധിപ്പിക്കുക, കരള്‍ വീക്കം, പലതരം ക്യാൻസറുകള്‍ ഡയബെറ്റിസം, ആസ്‌ത്മ എന്നിവയും ഉണ്ടാകാനിടയുണ്ട്.

ഭക്ഷണ പദാർത്ഥങ്ങളിലും പാനീയങ്ങളിലുമായി ഒരു ദിവസം ചേർത്തു കഴിക്കാവുന്ന പഞ്ചാസാരയുടെ അളവ്, അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ നിർദ്ദേശമനുസരിച്ച്‌ സ്ത്രീകള്‍ക്ക് ആറ് ടീസ്പൂണും (25 ഗ്രാം) പുരുഷൻമാർക്ക് ഒൻപത് ടീസ്പൂണും (38 ഗ്രാം) ആണ്. പഞ്ചസാരയുടെ പകരക്കാരായ സുക്രോസ്, കോണ്‍സിറപ്പ്, ബ്രൗണ്‍ റൈസ് സിറപ്പ് ഇവയെല്ലാം ശരീരത്തിന് സാരമായ തകരാറുകള്‍ വരുത്തുന്നവയാണ്. അതിനാല്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.

പ്രകൃതിദത്തമായ പാല്‍, പഴവർഗങ്ങള്‍, മലക്കറികള്‍, മധുരക്കിഴങ്ങ്, കാരറ്റ് മുതലായവയില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര ഒരു ദോഷവും വരുത്താത്തവയാണ്.

Leave a Reply

Your email address will not be published. Required fields are marked *