ബോളിവുഡ് നടി ദിഷാ പഠാണിയുടെ പിതാവ് ജഗദീഷ് സിങ് പഠാണിയെ പറ്റിച്ച് അഞ്ചംഗ സംഘം പണം തട്ടിയതായി പരാതി(money duped).സർക്കാർ കമ്മിഷനില്‍ ഉന്നത പദവി നല്‍കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയത്. സംഭവത്തില്‍ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നടി ദിഷ പഠാണിയുടെ പിതാവ് റിട്ടയേർഡ് ഡെപ്യൂട്ടി എസ്.പിയാണ്.
തനിക്ക് നേരിട്ടറിയാവുന്ന വ്യക്തിയാണ് ശിവേന്ദ്ര പ്രതാപ് സിങ് ഇയാളാണ് ദിവാകർ ഗാർഗിനേയും ആചാര്യ ജയപ്രകാശിനേയും പരിചയപ്പെടുത്തുന്നത്. വളരെ ശക്തമായ രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് അവകാശപ്പെടുകയും സർക്കാർ കമ്മിഷനില്‍ ചെയർമാൻ സ്ഥാനമോ വൈസ് ചെയർമാൻ സ്ഥാനമോ നല്‍കാം എന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു എന്നും ജഗദീഷ് പരാതിയില്‍ പറയുന്നു.
തന്നെ വിശ്വസിപ്പിക്കുകയും തുടർന്ന് ഇവർ 25 ലക്ഷം രൂപ കൈക്കലാക്കി. അതില്‍ അഞ്ച് ലക്ഷം രൂപ പണമായി നല്‍കുകയും ബാക്കി 15 ലക്ഷം വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തു. പണം നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും പുരോഗതിയില്ലാതത്തിനെ തുടർന്ന് പണം തിരികെ ആവശ്യ പെടുകയായിരുന്നു. ഇതോടെ, സംഘം ഭീഷണിപ്പെടുത്തിയെന്നും ആക്രമാസക്തമായി പെരുമാറിയെന്നും ജഗദീഷ് പരാതിയില്‍ വ്യക്തമാക്കുന്നു.