ഉത്തർപ്രദേശിലെ കേവല്‍ ഗ്രാമത്തില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് രണ്ട് കുട്ടികള്‍ മരിച്ചു. അഞ്ചു വയസുകാരൻ അങ്കിത്, ആറു വയസുള്ള സൗരഭ് എന്നീ കുട്ടികളാണ് ചൊവ്വാഴ്ച വൈകുന്നേരം കളിക്കുന്നതിനിടെ അപകടത്തില്‍ പെട്ടത്.
വീടിന്‍റെ പരിസരത്ത് കളിച്ചു കൊണ്ടിരിക്കെ സെപ്റ്റിക് ടാങ്കിന്‍റെ മൂടി തകർന്ന് അതില്‍ വീഴുകയായിരുന്നുവെന്ന് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) ത്രിഭുവൻ നാഥ് ത്രിപാഠി പറഞ്ഞു.
കുടുംബാംഗങ്ങള്‍ ഉടൻ തന്നെ കുട്ടികളെ രക്ഷപ്പെടുത്തി ദുധി കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്‍ററില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും എഎസ്പി അറിയിച്ചു.
; ‘എന്‍സിപിക്ക് മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും, ഞാന്‍ രാജിവച്ചാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിര്‍ക്കുന്ന പോലെയാകും’: മന്ത്രി എ കെ ശശീന്ദ്രന്‍
അതേ സമയം, ബറേലി-ഇറ്റാവ റോഡില്‍ ബൈക്കില്‍ ടാങ്കർ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേർ മരിച്ചു. ടാങ്കർ അമിത വേഗതയിലെത്തിലായിരുന്നെന്നും സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഡ്രൈവർക്കായി അന്വേഷണം നടക്കുകയാണെന്നും റൂറല്‍ എഎസ്പി മനോജ് കുമാർ അവസ്തി പറഞ്ഞു.