ഉത്തർപ്രദേശില്‍ ട്രെയിനിടിച്ച് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. ലക്നൗ – വാരാണസി റൂട്ടില്‍ തിങ്കളാഴ്ചയായിരുന്നു അപകടമെന്ന് യുപി പൊലീസ് അറിയിച്ചു.
കാസൈപൂർ ഗ്രാമവാസികളായ റാണി (15), പൂനം (16) എന്നിവരാണ് മരിച്ചത്.
സുല്‍ത്താൻപൂർ ജില്ലയിലെ ഛന്ദ പൊലീസ് സ്റ്റേഷൻ പരിധിയിലെ റെയില്‍വെ ട്രാക്കില്‍ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
ആടിനെ മേയ്ക്കാൻ വേണ്ടി പോയ കുട്ടികള്‍ റെയില്‍വെ ട്രാക്കിനടുത്തേക്ക് പോവുകയായിരുന്നുവെന്നും ട്രെയിൻ വന്നപ്പോള്‍ അപകടത്തില്‍ പെട്ടെന്നുമാണ് അധികൃതർ നല്‍കുന്ന വിവരം.
മരിച്ച റാണി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും പൂനം പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ്. ഛന്ദ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് അയച്ചു.