അമിത വേഗത്തിലെത്തിയ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു. ഉത്തർപ്രദേശിലെ ലക്നൗ- ആഗ്ര എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്.അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെന്ന് അധികൃതർ അറിയിച്ചു.ഡല്‍ഹിയില്‍ നിന്ന് അയോദ്ധ്യയിലേക്ക് പോവുകയായിരുന്ന കാറാണ് എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ടതിനെ തുടർന്ന് ട്രക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കാർ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.പൊലീസ് അപകട സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ട്രക്ക് ഡ്രൈവറെ പിടികൂടുന്നതിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ സന്ദർശിച്ച് മൊഴി രേഖപ്പെടുത്തുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.