ഉത്തരേന്ത്യയില്‍ പ്രളയക്കെടുതി രൂക്ഷം; യുപിയില്‍ മാത്രം മരിച്ചവരുടെ എണ്ണം 55 കടന്നു

ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. അസം, ബീഹാർ ഉത്തർപ്രദേശ് സംസ്ഥാനങ്ങളില്‍ കനത്ത മഴയെതുടർന്നുണ്ടായ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു.

യുപിയില്‍ മാത്രം മരിച്ചവരുടെ എണ്ണം 55 കടന്നു. ബ്രഹ്മപുത്ര അടക്കമുള്ള നദികളിലെ ജലനിരപ്പ് അപകടനിലക്ക് മുകളില്‍ തുടരുകയാണ്.

ശക്തമായ ഇടിമിന്നലില്‍ 43 ലധികം ആളുകള്‍ക്കാണ് ജീവന്‍ പൊലിഞ്ഞത്. പ്രളയക്കെടുതിയിലായ സംസ്ഥാനങ്ങളില്‍ എന്‍ ഡി ആര്‍ ആഫ് ടീമുകളെ വിന്യസിച്ച്‌ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വരും മണിക്കൂറുകളിലും ദില്ലി,യുപി രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *