ഉച്ചയ്ക്ക് ശേഷം കാപ്പി കുടിക്കാറുണ്ടോ ?: പതിയിരിക്കുന്നത് വലിയ ദോഷം

പലരുടെയും പ്രിയപ്പെട്ട പാനീയങ്ങളില്‍ ഒന്നാണ് കാപ്പി. കാപ്പി കുടിക്കാൻ ഇഷ്ടമില്ലാത്ത മലയാളികള്‍ ഉണ്ടോ? എപ്പോഴും കാപ്പി കുടിക്കുന്ന ശീലമുള്ളവർ നമുക്ക് ചുറ്റിലും ഉണ്ട്.

എന്നാല്‍ ഇത് എത്ര നല്ല ശീലമല്ല. കാപ്പി കുടിക്കുന്നതിന് ഒരു സമയവും ഉണ്ട്. തെറ്റായ സമയത്താണ് കാപ്പി കുടിക്കുന്നതെങ്കില്‍ ഇത് നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യുന്നു.

കാപ്പിയില്‍ കഫീൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട്. ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന അഡീനോസൈൻ എന്ന ന്യൂറോട്രാൻസ്മിറ്ററെ ബ്ലോക്ക് ചെയ്ത് ഏകാഗ്രതയും ശ്രദ്ധയും നല്‍കാൻ സഹായിക്കുന്നതാണ് ഈ കഫീൻ. രാവിലത്തെ ഉറക്ക ചടവും മറ്റും മാറ്റി ഉന്മേഷം നല്‍കാൻ ഇത് വളരെ നല്ലതാണ്. ഏകദേശം മൂന്ന് മുതല്‍ നാല് മണിക്കൂർ വരെ ആയുസുണ്ട് കാപ്പിയ്ക്ക്. അതായത് കുടിച്ച ശേഷവും മണിക്കൂറുകള്‍ ശരീരത്തില്‍ നിലനില്‍ക്കാൻ കാപ്പിയ്ക്ക് കഴിയാറുണ്ട്. രാവിലെ കാപ്പി കുടിച്ചാല്‍ അതിൻ്റെ ഉന്മേഷം വൈകുന്നേരം വരെ കൂടെ ഉണ്ടായിരിക്കുമെന്നതാണ് യാഥാർത്ഥ്യം. ഉറക്കത്തെ മാറ്റി നിർത്താനും ഉന്മേഷത്തോടെ ദിവസം മുഴുവൻ കടന്ന് പോകാനും ഇത് സഹായിക്കും.

ഒരു വ്യക്തിയുടെ പ്രായം, ജനിതകശാസ്ത്രം, സഹിഷ്ണതയുടെ അളവ് എന്നിവയെല്ലാം കഫീനിനെ ശരീരം എങ്ങനെ മാറ്റുന്നു എന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ചിലർക്ക് കഫീൻ വലിയ രീതിയിലുള്ള മാറ്റം വരുത്താറില്ല. ഇത് പകല്‍ ഉറക്കത്തിന് പോലും തടസമാകാറില്ല. എന്നാല്‍ ചിലരുടെ ശരീരത്തില്‍ വലിയ രീതിയില്‍ കഫീൻ പ്രവർത്തിക്കുകയും ഉറക്കത്തെ വരെ ബാധിക്കുകയും ചെയ്യാം. എങ്ങനെയാണ് ശരീരത്തില്‍ കഫീൻ്റെ ഫലങ്ങള്‍ ഉണ്ടാകുന്നതെന്ന് അറിയാത്തവർ തീർച്ചയായും കാപ്പി കുടിക്കുന്നതും ഉറക്കവും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. എന്തെങ്കിലും തരത്തിലുള്ള വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാല്‍ തീർച്ചയായും കാപ്പി കുടിക്കുന്നതില്‍ മാറ്റം കൊണ്ടു വരണം.

അവസാനത്തെ കാപ്പി എപ്പോള്‍ കുടിക്കണം?

ഒരു ദിവസം പല സമയത്തായി ധാരാളം കാപ്പി കുടിക്കുന്ന ആളുകളുണ്ട്. ഉറക്കത്തെയും ആരോഗ്യത്തെയും ബാധിക്കാതെ കാപ്പി കുടിക്കണമെങ്കില്‍ ഉറങ്ങുന്നതിന് ആറ് മണിക്കൂർ മുൻപായിരിക്കണം അവസാനത്തെ കാപ്പി കുടിക്കേണ്ടത്. ഉദ്ദാഹരണത്തിന് രാത്രി 10 മണിക്കാണ് ഉറങ്ങുന്നതെങ്കില്‍ അവസാനത്തെ ഗ്ലാസ് കാപ്പി വൈകിട്ട് നാല് മണിക്കായിരിക്കണം കുടിക്കേണ്ടത്. ഇത് ഉറങ്ങാൻ സമയം ആകുമ്ബോഴേക്കും കാപ്പിയുടെ ഉന്മേഷം കുറഞ്ഞ് വരാനും നല്ല ഉറക്കത്തിനും സഹായിക്കും.

കാപ്പി കുടി കുറയ്ക്കാൻ

ഉച്ചയ്ക്ക് ശേഷം കാപ്പി കുടിക്കുന്ന ശീലമുള്ളവർ അത് മാറ്റാൻ മറ്റ് മാർഗങ്ങള്‍ കണ്ടുപിടിക്കാൻ ശ്രദ്ധിക്കുക. ഹെർബല്‍ ചായ പോലെയുള്ളവ കുടിക്കാൻ ശ്രമിക്കുന്നത് നല്ലതാണ്. സ്ഥിരമായി കാപ്പി കുടിക്കുന്നവർ അത് മാറ്റാൻ മറ്റ് എന്തെങ്കിലും പാനീയങ്ങള്‍ കുടിക്കാൻ ശ്രമിക്കണം. ഇത് ആരോഗ്യത്തിനും വളരെ പ്രധാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *