ഈ ‘വാഴ’ കോടികള്‍ വിലയുള്ളത്; ഇതുവരെ എത്ര കോടി നേടിയെന്നോ?

‘വാഴ – ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ്’ വന്‍ വിജയമായി മുന്നേറുന്നു.

ചിത്രത്തിന്റെ ആഗോള ബോക്‌സ്‌ഓഫീസ് കളക്ഷന്‍ 30 കോടി കടന്നു. ചെറിയ ബജറ്റില്‍ ഒരുക്കിയ ചിത്രം ഇതോടെ സൂപ്പര്‍ഹിറ്റ് സ്റ്റാറ്റസും സ്വന്തമാക്കി. കേരളത്തില്‍ പ്രദര്‍ശനം തുടരുന്ന സിനിമകളില്‍ ഇപ്പോഴും ‘വാഴ’യ്ക്കു തന്നെയാണ് പ്രേക്ഷകര്‍ മുന്‍ഗണന നല്‍കുന്നത്.

റിലീസ് ചെയ്തു 16-ാം ദിവസമായ ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് മാത്രം 18.19 കോടിയാണ് ചിത്രം കളക്‌ട് ചെയ്തിരിക്കുന്നത്. മലയാളത്തിലെ ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരിക്കുകയാണ് വാഴ.

വെറും നാല് കോടി ചെലവഴിച്ച്‌ നിര്‍മിച്ച ചിത്രമാണ് വാഴ. വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത വാഴയില്‍ സിജു സണ്ണി, അമിത് മോഹന്‍, ജോമോന്‍ ജ്യോതിര്‍, അനുരാജ്, സാഫ്‌ബോയ്, ഹാഷിര്‍, അന്‍ഷിദ് അനു, ജഗദീഷ്, കോട്ടയം നസീര്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *