ഈത്തപ്പഴം നമുക്ക് ഏവര്‍ക്കും ഇഷ്ടമുള്ള ഒരു പഴമാണ്. വിദേശിയാണെങ്കിലും ഈത്തപ്പഴത്തിന് നമ്മുടെ തീന്‍മേശയില്‍ എപ്പോഴും ഇടമുണ്ട്.
റമദാന്‍ മാസം ആയാല്‍ പിന്നെ പറയുകയും വേണ്ട. ഇപ്പോള്‍ ആരോഗ്യ ഗുണത്തിനും ഈത്തപ്പഴം ഉപയോഗിക്കുന്നവര്‍ ഏറെയാണ്. എന്തൊക്കെയാണ് ഈത്തപ്പഴത്തിന്റെ ഗുണങ്ങള്‍ എന്ന് നോക്കാം. ദിവസവും നാല് വരെ ഈത്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണപ്രദമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ദഹനം മെച്ചപ്പെടുത്തുന്നു
പ്രഭാതത്തില്‍ ഈത്തപ്പഴം കുതിര്‍ത്തോ അല്ലാതെയോ വെറും വയറ്റില്‍ കഴിക്കുന്നത് ദഹനത്തെ എളുപ്പത്തിലാക്കുന്നു. ഒന്നു മുതല്‍ മൂന്നു വരെ എണ്ണം ഈത്തപ്പഴം ആണ് കഴിക്കേണ്ടത്.
പൈല്‍സിനെ പ്രതിരോധിക്കുന്നു
ഈത്തപ്പഴത്തിലുള്ള ഘടകങ്ങള്‍ക്ക് പൈല്‍സിനെ പ്രതിരോധിക്കാനും കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു. ഒരുപാട് കഴിക്കാതെ രണ്ടോ മൂന്നോ ഈത്തപ്പഴം മാത്രമാണ് ദിവസവും കഴിക്കേണ്ടത്.
മികച്ച വേദനസംഹാരി
അനാവശ്യ വേദനകളെ ഇല്ലാതാക്കാനും ഈത്തപ്പഴത്തിന് സാധിക്കും എന്നാണ് പറയുന്നത്. ശരീരത്തിലെ മഗ്‌നീഷ്യത്തിന്റെ കുറവ് നികത്തിയാണ് വേദനകള്‍ ഒഴിവാക്കാന്‍ ഈത്തപ്പഴം സഹായിക്കുന്നത്.
അല്‍ഷിമേഴ്‌സിനെതിരെയുള്ള വില്ലന്‍
ഈത്തപ്പഴത്തിലുള്ള ഘടകങ്ങള്‍ അല്‍ഷിമേഴ്‌സിനെ തടയാനും സഹായിക്കുന്നു. അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കുന്നതിനും ഇത് ഫലപ്രദമാണ്.
ഈത്തപ്പഴം ഹൃദയാരോഗ്യത്തെയും സഹായിക്കും
ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഈത്തപ്പഴത്തിന് കഴിവുണ്ട്. ഇത് രക്തത്തെ ശുദ്ധീകരിക്കുകയും രക്തത്തിലെ തടസ്സങ്ങളെ അലിയിച്ചു കളയുകയും ചെയ്യും. ഇങ്ങനെ ശരീരത്തിലെ കൊഴുപ്പ് കുറച്ച് ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങളെ ഈത്തപ്പഴം പ്രതിരോധിക്കുന്നു.
ഗര്‍ഭിണികളുടെ കൂട്ടുകാരന്‍
ഗര്‍ഭിണികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. സ്വാഭാവിക പ്രസവത്തിനും ഈത്തപ്പഴം സഹായിക്കുന്നു.
അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത അത്ര ഗുണങ്ങള്‍ ഉണ്ട് ഈ കുഞ്ഞന്‍ പഴത്തിന്. ഈത്തപ്പഴം തിരഞ്ഞെടുക്കേണ്ടതും പ്രധാനമാണ്. മാര്‍ക്കറ്റില്‍ കിട്ടുന്ന ശര്‍ക്കര ചേര്‍ത്ത ഈത്തപ്പഴങ്ങള്‍ തെരഞ്ഞെടുക്കാതെ മികച്ചത് മാത്രം തിരഞ്ഞെടുക്കുക.