ഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ. ബാദർ അബ്ദുലത്തിയെ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് സെയ്ഫ് പാലസില്‍ സ്വീകരിച്ചു.
കുവൈത്തും ഈജിപ്തും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും സൂചിപ്പിച്ച് അമീർ ശൈഖ് മിശ്‌അല്‍ അല്‍ അഹമ്മദ് അല്‍ ജാബിർ അസ്സബാഹിന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍ സിസിയില്‍ നിന്നുള്ള സന്ദേശം കിരീടാവകാശിക്ക് കൈമാറി.
ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹും ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ഡോ. ബാദർ അബ്ദുല്ലത്തിയുമായി കൂടിക്കാഴ്ച നടത്തി. ധനമന്ത്രിയും സാമ്ബത്തിക, നിക്ഷേപ സഹമന്ത്രിയുമായ നൂറ അല്‍ ഫസ്സമും പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും ഏറ്റവും പുതിയ പ്രാദേശിക, ആഗോള സംഭവങ്ങളും വിലയിരുത്തി.
പ്രധാനമന്ത്രിയുടെ ഓഫിസ് മേധാവി അബ്ദുല്‍ അസീസ് അല്‍ ദഖീല്‍, അറബ് വേള്‍ഡ് അഫയേഴ്‌സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അഹ്മദ് അല്‍ ബേക്കർ, കുവൈത്തിലെ ഈജിപ്ഷ്യൻ അംബാസഡർ ഒസാമ ഷാല്‍ട്ടോട്ട് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.