ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധം അവസാനിച്ചു

 ഇസ്രയേലും ഹിസ്ബുള്ള ഭീകരരും തമ്മിലുള്ള യുദ്ധം അവസാനിച്ചു. അമേരിക്കയും ഫ്രാൻസും മുൻകൈയെടുത്തുണ്ടാക്കിയ കരാർ ഇസ്രയേലും ഹിസ്ബുള്ളയും അംഗീകരിച്ചു.

ഒരുവർഷത്തിലധികമായി തുടരുന്ന പശ്ചിമേഷ്യാ സംഘർഷത്തിനാണ് അവസാനം കണ്ടെത്തിയത്.

ബുധനാഴ്ച പുലർച്ചെ നാലിനു വെടിനിർത്തല്‍ പ്രാബല്യത്തിലായി. ഇസ്രേലി സേന രണ്ടു മാസത്തിനുള്ളില്‍ ഘട്ടംഘട്ടമായി തെക്കൻ ലബനനില്‍ നിന്നു പിന്മാറും. ഇസ്രേലി സേനയ്ക്കു പകരം ലബനീസ് സേന ഇവിടത്തെ നിയന്ത്രണം ഏറ്റെടുക്കും.

മേഖലയില്‍ ഹിസ്ബുള്ള ശക്തിപ്രാപിക്കില്ലെന്ന് ഉറപ്പുവരുത്തും.ഇസ്രേലി ആക്രമണങ്ങളെത്തുടർന്ന് തെക്കൻ ലബനനില്‍ നിന്നു പലായനം ചെയ്തവർ വെടിനിർത്തല്‍ പ്രഖ്യാപനത്തെത്തുടർന്നു സ്വദേശങ്ങളിലേക്കു മടങ്ങാനാരംഭിച്ചു.

ഹമാസ് ഭീകരർ ഇസ്രയേലില്‍ ഭീകരാക്രമണം നടത്തിയ 2023 ഒക്‌ടോബർ ഏഴിനു പിറ്റേന്നാണു ലബനനിലെ ഹിസ്ബുള്ളകള്‍ ഇസ്രയേലിനെ ആക്രമിക്കാൻ തുടങ്ങിയത്.ഇസ്രേലി സേനയുടെ ആക്രമണത്തില്‍ ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ള അടക്കം 3,823 പേർ കൊല്ലപ്പെടുകയും 15,859 പേർക്കു പരിക്കേല്‍ക്കുകയും ചെയ്തു.പത്തു ലക്ഷം ലബനീസ് പൗരന്മാർക്കു പലായനം ചെയ്യേണ്ടിവന്നു.

Leave a Reply

Your email address will not be published. Required fields are marked *