ഇസ്മാഈല്‍ ഹനിയയെ കൊന്നത് ഇസ്‌റാഈല്‍ തന്നെ; വെളിപ്പെടുത്തി പ്രതിരോധ മന്ത്രി

ഫലസ്തീനിലെ ഹമാസ് തലവനായിരുന്ന ഇസ്മാഈല്‍ ഹനിയയെ ഇറാനില്‍ വെച്ച്‌ തങ്ങളാണ് വധിച്ചതെന്ന് സ്ഥിരീകരിച്ച്‌ ഇസ്‌റാഈല്‍ രംഗത്തെത്തി.

പ്രതിരോധ മന്ത്രിയായ ഇസ്്‌റാഈല്‍ കട്‌സ് ആണ് ഹനിയയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തുവന്നത്. അഞ്ച് മാസം മുമ്ബ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഇസ്മാഈല്‍ ഹനിയയെ കൊലപ്പെടുത്തിയത്.

ഹമാസ് മാത്രമല്ല, ഹിസ്ബുല്ല നേതാക്കളെ വധിച്ചതും സിറിയയിലെ ബഷാര്‍ അല്‍ അസദ് ഭരണകൂടത്തെ താഴെയിറക്കാന്‍ സഹായിച്ചതും ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതുമെല്ലാം തങ്ങളാണെന്നും ഇസ്്‌റാഈല്‍ കട്‌സ് പറഞ്ഞു. യമനിലെ ഹൂത്തികള്‍ക്കും കടുത്ത തിരിച്ചടി നല്‍കുമെന്നും ഭീഷണി മുഴക്കി.

ഇറാനില്‍ ഹനിയ താമസിച്ച വീടിന് നേരെ ഉണ്ടായ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിരുന്നു. നേരത്തെ ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ ഹനിയയുടെ മക്കളും പേരകുട്ടികളും അടക്കം കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *