ഇളയരാജ ചോദിച്ചത് രണ്ട് കോടി, 60 ലക്ഷത്തിന് ഒതുക്കി മഞ്ഞുമ്മല്‍ ടീം

കണ്‍മണി അൻപോട്’ എന്ന ഗാനം ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന സിനിമയില്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് അവസാനമായതായി റിപ്പോർട്ട്.

ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി മഞ്ഞുമ്മല്‍ ടീം പ്രശ്നം പരിഹരിച്ചു എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. തന്റെ അനുമതിയില്ലാതെ മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയില്‍ കണ്‍മണി അൻപോട് ഗാനം ഉപയോഗിച്ചു എന്നാരോപിച്ച്‌ ഇളയരാജ മെയ് മാസമായിരുന്നു വക്കീല്‍ നോട്ടീസ് അയച്ചത്.

ചിത്രം വമ്ബൻ വിജയമായി മാറിയതിനു പിന്നാലെയാണ് നിയമനടപടികളുമായി ഇളയരാജ എത്തിയത്. എന്നാല്‍ ഗുണ നിർമാതാക്കളുടെ അനുമതിയോടെയായിരുന്നു ഗാനം ഉപയോഗിച്ചത് എന്നാണ് അണിയറ പ്രവർത്തകരുടെ വാദം. രണ്ട് കോടി രൂപയാണ് നഷ്ടപരിഹാരമായി ഇളയരാജ ആവശ്യപ്പെട്ടത്. ചർച്ചകള്‍ക്കൊടുവില്‍ മഞ്ഞുമ്മല്‍ ബോയ്സിന്റെ നിർമ്മാതാക്കള്‍ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നല്‍കിയെന്നാണ് റിപ്പോർട്ട്.

1991-ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹാസൻ ചിത്രമായ ‘ഗുണ’ യ്ക്ക് വേണ്ടി ഇളയരാജ ഈണം നല്‍കിയ ഗാനമാണ് ‘കണ്‍മണി അൻപോട് കാതലൻ’ എന്ന ഗാനം. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സില്‍ വലിയ രീതിയില്‍ ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്. ഇതോടെ ഏറെ കാലങ്ങള്‍ക്ക് ശേഷം കണ്‍മണി അൻപോട് ഗാനം വീണ്ടും ഹിറ്റാകാനും ‘മഞ്ഞുമ്മല്‍ ബോയ്സ്’ വഴിയൊരുക്കി.

Leave a Reply

Your email address will not be published. Required fields are marked *