മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രീകെ ഇന്‍സാഫിനെ നിരോധിക്കാനൊരുങ്ങി പാകിസ്താന്‍ സര്‍ക്കാര്‍.വാര്‍ത്താ വിതരണ മന്ത്രി അത്താവുള്ള തരാര്‍ ആണ് വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നതാണ് നിരോധനത്തിനുള്ള കാരണം. അമേരിക്കയില്‍ പാസാക്കിയ പ്രമേയം, മെയ് മാസത്തിലെ കലാപം, വിദേശ ഫണ്ടിംഗ് കേസ് എന്നിവയില്‍ പാര്‍ട്ടിക്ക് നേരിട്ട് പങ്കുള്ളതായി തെളിഞ്ഞുവെന്ന് തരാര്‍ പറഞ്ഞു. അന്താരാഷ്ട്ര നാണ്യനിധിയുമായി പാകിസ്താന്‍ ഉണ്ടാക്കിയ കരാര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും നിരോധന കാരണമായി പറയുന്നുണ്ട്.ഇമ്രാന്‍ ഖാന്‍, മുന്‍ പ്രസിഡന്റ് ആരിഫ് അല്‍വി, മുന്‍ ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനും തീരുമാനമുണ്ട്. നടപടികള്‍ കടുക്കുകയാണെങ്കില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ഈവര്‍ഷം തന്നെ നിരോധിക്കപ്പെടുമെന്നാണ് സൂചന.