ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി ഇന്നു മുംബൈയില്‍. തുടർന്ന് മമത ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ, എൻ സി പി നേതാവ് ശരദ് പവാർ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നതായിരിക്കും.
ചർച്ചയുടെ വിഷയം രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികളാണ്. ഇവർ മുംബൈയിലെത്തുന്നത് വ്യവസായി മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തില്‍ പങ്കുകൊള്ളുന്നതിനാണ്. മമത ഇന്ത്യാ മുന്നണി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ്. മുംബൈയിലേക്ക് പുറപ്പെടുന്നതിന് മുൻപ് കൊല്‍ക്കത്തയില്‍ മാധ്യമങ്ങളെ കണ്ട മമത, തന്നെ മുകേഷ് അംബാനിയും ഭാര്യ നിതയും അനന്ത്-രാധിക വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ക്ഷണിച്ചിരുന്നുവെന്നും, അതിനാലാണ് പോകുന്നതെന്നും കൂട്ടിച്ചേർത്തു. താൻ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് ഉദ്ധവ് താക്കറെയെ കാണുന്നതെന്ന് പറഞ്ഞ ,മമത, രാഷ്ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്നും, ശരദ് പവാറിനെ അദ്ദേഹത്തിൻ്റെ വസതിയിലെത്തി കാണുമെന്നും വ്യക്തമാക്കി. അതോടൊപ്പം അഖിലേഷ് യാദവിനെയും കണ്ട് ചർച്ച നടത്തുമെന്ന് അവർ അറിയിച്ചു.