ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രീമിയർ ലീഗ് പോരാട്ടത്തില്‍ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെ നേരിടും.
എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. ആഴ്‌സണല്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെ 5-2 നും യുണൈറ്റഡ് എവർട്ടനെ 4-0 നും തോല്‍പ്പിച്ച് തകർപ്പൻ ഫോമിലാണുള്ള്.
മൈക്കല്‍ അർട്ടെറ്റയ്ക്ക് കീഴില്‍ ആഴ്സണല്‍ മിന്നുന്ന ഫോമിലാണ്, നിലവില്‍ ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ തോല്‍വി അറിയാത്ത മൂന്ന് പ്രീമിയർ ലീഗ് ടീമുകളിലൊന്നാണ് ആഴ്സണല്‍. എമിറേറ്റ്‌സ് അതിൻ്റെ 500-ാമത് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നു എന്ന ചരിത്രപരമായ പ്രാധാന്യവും ഇന്നത്തെ മത്സരത്തിനുണ്ട്.
പുതിയ മാനേജർ റൂബൻ അമോറിമിൻ്റെ കീഴില്‍ ഫോം കണ്ടെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെതിരെ എങ്ങനെ കളിക്കും എന്നതാകും ഏവരും ഉറ്റു നോക്കുന്നത്. ആഴ്സണലിനെതിരെ ഒരു പോസിറ്റീവ് റിസള്‍ട്ട് നേടാൻ ആയാല്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന് അത് വലിയ ആത്മവിശ്വാസം നല്‍കും.
യുണൈറ്റഡിൻ്റെ പ്രതിരോധത്തില്‍ ഇന്ന് ലൂക്ക് ഷോ ഉണ്ടാകില്ല. പരിക്ക് കാരണം ലൂക്ക് ഷാ പുറത്തായി. സസ്പെൻഷൻ കാരണം മൈനൂ, ലിസാൻഡ്രോ മാർട്ടിനസ് എന്നിവരും സ്ക്വാഡില്‍ ഇല്ല. ഇന്ന് രാത്രി 1.45നാണ് മത്സരം നടക്കുക. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.