ബേസില്‍ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂക്ഷ്മദര്‍ശിനി’.
ഹാപ്പി ഹവേര്‍സ് എന്റര്‍ടൈന്‍മെന്റ്, എ വി എ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഒരിടവേളക്ക് ശേഷം നസ്രിയ വീണ്ടും മലയാളത്തില്‍ നായികയായെത്തുകയാണ് ചിത്രത്തിലൂടെ.
ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വിവരം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ പാക്ക് അപ്പ് വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.
ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. ദീപക് പറമ്ബോല്‍, സിദ്ധാര്‍ഥ് ഭരതന്‍, മെറിന്‍ ഫില്‍പ്പ്, അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍രാജ്, കോട്ടയം രമേഷ്, ഗോപന്‍ മങ്ങാട്ട്, അഭിരാം പൊതുവാള്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ സുപ്രാധാന വേഷങ്ങളിലെത്തുന്നുണ്ട്.
സമീര്‍ താഹീര്‍, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്, ചമന്‍ ചാക്കോയാണ് ചിത്രസംയോജനം. ട്രാന്‍സ്, മണിയറയിലെ അശോകന്‍ തെലുങ്ക് ചിത്രം അണ്ടേ സുന്ദരാനികി എന്നീ ചിത്രങ്ങളിലാണ് അവസാനമായി നസ്രിയ അഭിനയിച്ചത്.