ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി അനുശ്രീയുടെ പ്രായം എത്രയെന്നോ?

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അനുശ്രീ. താരത്തിന്റെ ജന്മദിനമാണ് ഇന്ന്.

1990 ഒക്ടോബര്‍ 24 നാണ് അനുശ്രീയുടെ ജനനം. താരത്തിനു ഇപ്പോള്‍ 34 വയസ്സായി.

മലയാളി തനിമയുള്ള കഥാപാത്രങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായ അഭിനേത്രിയാണ് അനുശ്രീ. സിനിമയില്‍ നാടന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കിലും അനുശ്രീ യഥാര്‍ത്ഥത്തില്‍ വളരെ മോഡേണ്‍ ആണ്.

2012 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് അനുശ്രീയുടെ അരങ്ങേറ്റം. റെഡ് വൈന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വെടിവഴിപാട്, ഇതിഹാസ, സെക്കന്റ്‌സ്, ചന്ദ്രേട്ടന്‍ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഒപ്പം, കൊച്ചാവാ പൗലോ അയ്യപ്പ കൊയ്‌ലോ, മധുരരാജ, പ്രതി പൂവന്‍കോഴി, 12th മാന്‍, കള്ളനും ഭഗവതിയും, വോയ്‌സ് ഓഫ് സത്യനാഥന്‍, തലവന്‍, കഥ ഇന്നുവരെ എന്നിവയാണ് അനുശ്രീയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *