ഡോളറിനെതിരെ കരുത്തുയർത്തി രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 17 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. ഒരു ഡോളറിന് 86.28ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.
ഡോളര്‍ മൂല്യം, ഓഹരി വിപണിയിലെ ചലനങ്ങള്‍, അസംസ്കൃത എണ്ണവിലയിലെ മാറ്റം എന്നിവയാണ് രൂപയെ സ്വാധീനിക്കുന്നത്. ഇന്നലെ 15 പൈസയുടെ നേട്ടത്തോടെ 86.45ലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.
അതേസമയം ഓഹരി വിപണിയില്‍ കാര്യമായ ചലനമില്ല. ഇന്ന് കയറിയും ഇറങ്ങിയും നില്‍ക്കുകയാണ് ഓഹരി വിപണി. തുടക്കത്തില്‍ നേട്ടം രേഖപ്പെടുത്തിയ സെന്‍സെക്സും നിഫ്റ്റിയും പിന്നീട് താഴെ പോയി. ഐടി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.