തമിഴ് സൂപ്പർ താരം കമല്‍ ഹസൻ നായകനായി എത്തിയ ചിത്രം ഇന്ത്യൻ 2 ന്റെ നെഗറ്റീവ് റെസ്പോണ്‍സ് തികച്ചും അപ്രതീക്ഷിതമായിരുന്നു എന്ന് സംവിധായകൻ ഷങ്കർ.
1996 ല്‍ വന്ന ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ സിനിമയ്ക്ക് റിലീസിന് ശേഷം വലിയ വിമർശനങ്ങള്‍ ആണ് നേരിടേണ്ടി വന്നത്. മോശം തിരക്കഥയുടെയും സംവിധാനത്തിന്റെയും പേരില്‍ വലിയ അളവില്‍ ട്രോളുകളും ചിത്രം ഏറ്റുവാങ്ങി.ബോക്സ് ഓഫീസിലും ചിത്രം വൻ പരാജയമായിരുന്നു. ഇതിനുപിന്നാലെ മൂന്നാം ഭാഗം തീയറ്ററില്‍ പ്രദർശിപ്പിക്കാമെന്ന തീരുമാനത്തില്‍ നിന്ന് അണിയറക്കാർ പിന്മാറിയെന്നും രണ്ടാം ഭാഗത്തിന്റെ നഷ്ടം തുടരാതിരിക്കാൻ ഇന്ത്യൻ 3 ഒടിടിയിലാകും സ്ട്രീം ചെയ്യുകയെന്നും വാർത്തകള്‍ പുറത്തുവന്നു. ഇപ്പോഴിതാ സംവിധായകൻ ഷങ്കർ തന്നെ അതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ്.