1996-ല്‍ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമായ ഇന്ത്യൻ 2 ജനങ്ങള്‍ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ച് സംവിധായകൻ ശങ്കർ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുകയാണ്. ഇന്ത്യൻ 2 ന്റെ അവസാനം മൂന്നാം ഭാഗത്തിന്റെ ട്രെയിലർ കാണിക്കുമെന്നും ആറ് മാസത്തിനുള്ളില്‍ ചിത്രം തിയറ്ററിലെത്തുമെന്നുമാണ് സംവിധായകൻ പറയുന്നത്.
‘എല്ലാം നല്ല രീതിയില്‍ നടന്നാല്‍ ആറുമാസത്തിനുള്ളില്‍ ഇന്ത്യൻ 3 റിലീസ് ചെയ്യും. വി.എഫ്.എക്സ് വർക്കുകള്‍ തീർന്നാല്‍ അത് നടക്കും. അതോടൊപ്പം മറ്റൊരു കാര്യം കൂടി പറയട്ടെ, ഇന്ത്യൻ 3യുടെ ട്രെയിലർ ഇന്ത്യൻ 2ന്റെ അവസാനം പ്രദർശിപ്പിക്കും’- പ്രസ്മീറ്റില്‍ ശങ്കർ പറഞ്ഞു.ഇന്ത്യൻ 2 ന് പിന്നാലെ മൂന്നാം ഭാഗവും തിയറ്ററിലെത്തുമെന്ന് നടൻ കമല്‍ ഹാസനും നേരത്തെ പറഞ്ഞിരുന്നു.
ഇന്ത്യൻ 2 ന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.രവി വർമ്മനാണ് ഛായാഗ്രഹണം ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്.അൻപറിവ് മാസ്റ്റേഴ്സ് ആക്ഷൻ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുഭാസ്ക്കരനും രാജ്കമല്‍ ഫിലിംസ് ഇന്റർനാഷണലും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.