സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന.എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്‌തത്.
രണ്ട് മത്സ്യബന്ധന ട്രോളറുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ശനിയാഴ്ച മണ്ഡപം നോർത്ത് ജെട്ടിയില്‍ നിന്ന് പുറപ്പെട്ട 324 ട്രോളറുകളില്‍ രണ്ട് ട്രോളറുകളാണ് ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തത്.മണ്ഡപം സ്വദേശി ബി. കാർത്തിക് രാജ, രാമേശ്വരം ദ്വീപിലെ തങ്കച്ചിമഠം സ്വദേശി സഹയ ആൻഡ്രൂസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ് ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തത്.
രണ്ട് ബോട്ടുകളിലും നാല് വീതം മത്സ്യത്തൊഴിലാളികളുണ്ടെന്നാണ് റിപ്പോർട്ട്.അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ തുടർനടപടികള്‍ക്കായി കാങ്കസന്തുറൈ ഫിഷിംഗ് ഹാർബറിലേക്ക് കൊണ്ടുപോയി