ഇന്ത്യൻ ലോകകപ്പ് ടീം ഇന്ത്യയില്‍ മടങ്ങിയെത്തി. ബാർബഡോസില്‍ നിന്ന് ഇന്നലെ രാത്രി വിമാനം കയറിയ ഇന്ത്യൻ ടീം ഇന്ന് ഡെല്‍ഹിയില്‍ വിമാനം ഇറങ്ങി.
ആരാധകരുടെയും മാധ്യമങ്ങളുടെയും വലിയ സംഘം ഇന്ത്യൻ ടീമിനെ കാത്ത് ഡെല്‍ഹിയില്‍ നില്‍ക്കുന്നിണ്ടായിരുന്നു. രോഹിത് ശർമ്മ വിമാനത്താവളത്തില്‍ ലോക കിരീടം ഉയർത്തി എല്ലാവരെയും അഭിവാദ്യം ചെയ്തു.
ബാർബഡോസില്‍ ചുഴലിക്കാറ്റും മോശം കാലാവസ്ഥയും കാരണം ഇന്ത്യൻ ടീമിന്റെ മടക്കയാത്ര മൂന്ന് ദിവസത്തോളം വൈകിയിരുന്നു. ഇന്നലെ ഇന്ത്യ പ്രത്യേക ചാർട്ടർ വിമാനം അയച്ചാണ് ടീമിനെ തിരികെയെത്തിച്ചത്. ഇന്ത്യം ടീം ഇനി പ്രാതല്‍ കഴിക്കാനായി പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തും.
പ്രധാനമന്ത്രിയുടെ സ്വീകരണം കഴിഞ്ഞ് ടീം മുംബൈയിലേക്ക് തിരിക്കും. ഇന്ന് വൈകിട്ട് 4 മണി മുതല്‍ മുംബൈയില്‍ ടീമിന്റെ ട്രോഫി പരേഡും നടക്കുന്നുണ്ട്.