ഇന്ത്യയില്‍ രാമന്റെയും കൃഷ്ണന്റെയും ബുദ്ധന്റെയും പാരമ്ബര്യങ്ങള്‍ മാത്രമേ നിലനില്‍ക്കൂവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .
‘ ആറു പതിറ്റാണ്ടായി അധികാരത്തിലിരുന്ന പ്രതിപക്ഷ പാർട്ടികള്‍ സംഭാലില്‍ ഹിന്ദുക്കള്‍ക്കെതിരായ അക്രമത്തിന് നേരെ കണ്ണടച്ചിരിക്കുന്നു.സംഭാലില്‍ വർഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട് . 1947, 1948, 1978 വർഷങ്ങളില്‍ നടന്നത് ഭീകരമായ കലാപങ്ങളാണ്. 1978ലെ കലാപത്തില്‍ 184 ഹിന്ദുക്കളെ ജീവനോടെ ചുട്ടുകൊന്നു. 1980-1982ല്‍ കൂടുതല്‍ കലാപങ്ങളുണ്ടായി, 1990-1992ല്‍ അഞ്ച് പേർ കൊല്ലപ്പെട്ടു. 1947 മുതല്‍ സംഭാലില്‍ ആകെ 209 ഹിന്ദുക്കള്‍ക്ക് ജീവൻ നഷ്ടപ്പെട്ടു. എന്നാല്‍ ഇന്ന് സംഭാലിന് വേണ്ടി മുറവിളി കൂട്ടുന്നവർ ഈ ഹിന്ദുക്കളെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല.
ഇന്ത്യയില്‍ രാമന്റെയും കൃഷ്ണന്റെയും ബുദ്ധന്റെയും പാരമ്ബര്യങ്ങള്‍ മാത്രമേ നിലനില്‍ക്കൂ, ബാബറിന്റെയും ഔറംഗസേബിന്റെയും പാരമ്ബര്യങ്ങളല്ല.മുസ്ലീം ഘോഷയാത്രയ്‌ക്ക് ഹിന്ദു പ്രദേശങ്ങളില്‍ ഒരു ക്ഷേത്രത്തിന് മുന്നിലൂടെ കടന്നുപോകാൻ കഴിയുമെങ്കില്‍, എന്തുകൊണ്ട് ഒരു ഹിന്ദു ജാഥയ്‌ക്ക് മുസ്ലീം പ്രദേശങ്ങളിലൂടെ കടന്നുപോകാൻ കഴിയില്ല. സംഭാലില്‍ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർ ശിക്ഷിക്കപ്പെടും. ഒരാളെയും വിടില്ല.’ – അദ്ദേഹം പറഞ്ഞു.