ഇന്ത്യയിലേക്കുള്ള ബാൻഡ്‌വിഡ്ത്ത് വിതരണത്തിനുള്ള ട്രാൻസിറ്റ് പോയിന്റ് ആകാനുള്ള നീക്കം ബംഗ്ലാദേശ് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്.
ബംഗ്ലാദേശില്‍ ഹിന്ദുക്കളടക്കം ന്യൂനപക്ഷങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധത്തില്‍ വിള്ളല്‍ വീണ സാഹചര്യത്തിലാണ് പുതിയ നീക്കം.ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ബാൻഡ്‌വിഡ്ത്ത് വിതരണത്തിനുള്ള ഒരു ട്രാൻസിറ്റ് പോയിന്റായി ബംഗ്ലാദേശ് മാറുന്നതായിരുന്നു പദ്ധതി. പദ്ധതിയുമായി മുന്നോട്ടുപോകാൻ ബംഗ്ലാദേശ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, പ്രാദേശിക ഇന്റർനെറ്റ് ഹബ്ബായി മാറാനുള്ള രാജ്യത്തിന്റെ സാദ്ധ്യതയെ ദുർബലപ്പെടുത്തുമെന്ന് കാട്ടി പദ്ധതിയില്‍ നിന്ന് പിന്മാറാൻ നോബല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ നിർദ്ദേശിച്ചെന്നാണ് വിവരം. ഇന്ത്യയുടെ ഡിജിറ്റല്‍ കണക്‌റ്റിവിറ്റിക്ക് ഗുണം ചെയ്യുന്ന പദ്ധതി തങ്ങളുടെ രാജ്യത്തിന് സാമ്ബത്തിക നേട്ടം നല്‍കുന്നില്ലെന്നാണ് ബംഗ്ലാദേശ് ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി കമ്മീഷന്റെ (ബി.ടി.ആർ.സി) വാദം.
# കണക്‌റ്റിവിറ്റി ശക്തമാക്കാൻ
1. സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലേക്ക് ഹൈ സ്പീഡ് ബാൻഡ്‌വിഡ്ത്ത് വിതരണം ചെയ്യാനുള്ള നിർദ്ദേശം ബംഗ്ലാദേശി കമ്ബനികളായ സമ്മിറ്റ് കമ്മ്യൂണിക്കേഷൻസും ഫൈബർ@ഹോമും ബി.ടി.ആർ.സിയ്ക്ക് സമർപ്പിച്ചു. ബി.ടി.ആർ.സി ബംഗ്ലാദേശ് ടെലിക്കോം മന്ത്രാലയത്തെ സമീപിച്ചു
2. ഇന്ത്യൻ ടെലികോം ഭീമൻ ഭാരതി എയർടെലുമായി സഹകരിച്ച് അഖൗറ അതിർത്തിയിലൂടെ ബാൻഡ്‌വിഡ്ത്ത് റൂട്ട് ചെയ്യാനായിരുന്നു കമ്ബനികളുടെ പദ്ധതി. മേഖലയിലെ മൊബൈല്‍ ഇന്റർനെറ്റ് കണക്‌റ്റിവിറ്റി ശക്തമാക്കാൻ ഇത് സഹായിക്കും
3. നീക്കം ഉപേക്ഷിക്കാൻ യൂനുസ് സർക്കാരിന്റെ നിർദ്ദേശം. സമർപ്പിച്ച അപേക്ഷ റദ്ദാക്കണമെന്ന് ബി.ടി.ആർ.സി ടെലികോം മന്ത്രാലയത്തെ അറിയിച്ചു
4. സമ്മിറ്റ് കമ്മ്യൂണിക്കേഷൻസിനും ഫൈബർ@ഹോമിനും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയുമായി ബന്ധം. പദ്ധതി ഉപേക്ഷിച്ചതിലൂടെ ഈ കമ്ബനികളെ സ്വാധീനം കുറയ്‌ക്കുകയും ലക്ഷ്യം