സൗന്ദര്യ സംരക്ഷണത്തിലെ പ്രധാനപ്പെട്ട ഒരു പാർട്ടാണ് ചുണ്ടുകള്‍. എന്നാല്‍ തുടർച്ചയായ ലിപ്സ്റ്റിക് ഉപയോഗം മൂലവും സൂര്യപ്രകാശം ഏറ്റും ഇവ കറുത്ത് പോകുന്നത് സാധാരണമാണ്.
ഹൈപ്പർ പിഗ്മെന്റഷൻ കാരണമാണ് പലപ്പോഴും ചുണ്ടിന് കറുത്ത നിറം ഉണ്ടാകാറുള്ളത്. കൃത്യമായ സംരക്ഷണം നല്‍കിയാല്‍ ചുണ്ടുകള്‍ക്ക് നല്ല ചുവപ്പ് നിറം വീണ്ടെടുക്കാൻ കഴിയും. തേൻ, തക്കാളി നീര്, ബീറ്റ്റൂട്ട് നീര്, കറ്റാർവാഴ ജെല്‍, നെയ്യ് എന്നിവയെല്ലാം ചുണ്ടുകളുടെ സംരക്ഷണത്തിന് വളരെ നല്ലതാണ്. ബീറ്റ്റൂട്ട് വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകളെ പരിപാലിക്കും.
ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന ജലാംശം ചുണ്ടുകളെ മൃദുലമാക്കാൻ സഹായിക്കും. കൂടാതെ, ബീറ്റ്റൂട്ടിന്റെ ചുവപ്പ് നിറം ചുണ്ടുകള്‍ക്കും പകർന്നു നല്‍കും. രാത്രി ഉറങ്ങുന്നതിന് മുമ്ബ് അല്‍പം തേൻ ചുണ്ടില്‍ പുരട്ടിയാല്‍ വിണ്ടുകീറിയ ചുണ്ടുകളെ വിള്ളലില്‍ നിന്നും അണുബാധയില്‍ നിന്നും സംരക്ഷിക്കും. അതുപോലെ തന്നെ വളരെ നല്ലതാണ് തക്കാളി നീര്. തക്കാളിയില്‍ സെലിനിയം പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ചുണ്ടുകളുടെ ചർമ്മത്തെ സൂര്യാഘാതത്തില്‍ നിന്ന് സംരക്ഷിച്ച് നിർത്തും. അലോസിൻ എന്ന ഫ്ലേവനോയ്ഡ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ കറ്റാർവാഴയും ചുണ്ടുകളുടെ ഇരുണ്ട നിറം മാറ്റാൻ സഹായിക്കും. രാത്രി കിടക്കുന്നതിന് മുമ്ബ് നെയ്യോ വെണ്ണയോ ചുണ്ടില്‍ പുരട്ടുന്നതും ചുണ്ടുകള്‍ക്ക് നിറം വയ്ക്കാൻ സഹായിക്കും.