മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ അംഗത്വമെടുത്ത് കമല്‍ഹാസൻ. കൊച്ചിയിലെ ഓഫീസിലെത്തിയാണ് താരം അംഗത്വം സ്വീകരിച്ചത്.
അമ്മ സെക്രട്ടറി സിദ്ദീഖ് താരത്തിന് അംഗത്വം കൈമാറി.
‘അമ്മ കുടുംബത്തിന്‍റെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിന്‍റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകന്‍ കമല്‍ഹാസന്‍ സാറിന് ഓണററി മെമ്ബര്‍ഷിപ്പ് നല്‍കിക്കൊണ്ട് ഞങ്ങളുടെ മെമ്ബര്‍ഷിപ്പ് ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുകയാണ്’അമ്മ’യുടെ പേജില്‍ കുറിച്ചു.