തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം നിർവഹിച്ച ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് തീയേറ്ററുകളില്‍ പ്രതീക്ഷച്ചതുപോലുള്ള വിജയം നേടാൻ കഴിഞ്ഞിരുന്നില്ല.350 കോടി മുതല്‍മുടക്കില്‍ എത്തിയ ചിത്രത്തിന് പകുതി പോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.കഴിഞ്ഞ ദിവസമാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസ് ചെയ്തത്.
3 മിനിറ്റോളം രംഗങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് ചിത്രം ഒടിടിയിലെത്തിയത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാർത്തകള്‍ സൂചിപ്പിക്കുന്നത് .