2024 അവസാനിക്കുന്നതിന് മുമ്ബ് ഇനിഗോ മാർട്ടിനെസുമായുള്ള കരാർ നീട്ടുമെന്ന് ബാഴ്‌സലോണ ആത്മവിശ്വാസത്തിലാണ്.ഹാൻസി ഫ്ലിക്കിൻ്റെ പിൻനിരയില്‍ പരിചയസമ്ബന്നനായ ഒരു നേതാവായി മാർട്ടിനെസ് മാറുന്നതോടെ അത്ലറ്റിക്കോ ക്ലബില്‍ നിന്നും വെറും ഫ്രീ ട്രാന്‍സ്ഫറില്‍ വന്ന താരം ഇപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍ ആയി പേരെടുത്തു.അദ്ദേഹത്തിന് നിലവിലെ ഫ്ലിക്കിന്റെ സിസ്റ്റത്തില്‍ വളരെ മികച്ച രീതിയില്‍ തിളങ്ങാന്‍ കഴിയുന്നു.
ഈ സീസണില്‍ ബാഴ്‌സലോണയുടെ ഔദ്യോഗിക ഗെയിമുകളില്‍ 60 ശതമാനത്തിലധികം കളിച്ചാല്‍ മാർട്ടിനെസിൻ്റെ നിലവിലെ കരാറിൻ്റെ നിബന്ധനകള്‍ യാന്ത്രികമായി വിപുലീകരിക്കും.എന്നാല്‍ അതിനു വേണ്ടി കാത്തിരിക്കാന്‍ ബാഴ്സ തയ്യാര്‍ അല്ല.എത്രയും പെട്ടെന്നു അദ്ദേഹത്തിനെ കൊണ്ട് കരാര്‍ നീട്ടല്‍ ഓഫറില്‍ ഒപ്പ് വെക്കാന്‍ ക്ലബ് നിര്‍ബന്ധിപ്പിക്കും.അത് കൂടാതെ അദ്ദേഹത്തിനോടൊപ്പം മറ്റൊരു സെന്‍റര്‍ ബാക്ക് ആയ അറൂഹോയേയും കരാര്‍ നീട്ടല്‍ ഓഫറില്‍ സൈന്‍ ചെയ്യാന്‍ ഉള്ള നീക്കം ബാഴ്സലോണ നടത്തുന്നുണ്ട്.