ഇതുവരെ കാണാത്ത ലുക്കില്‍ മോഹൻലാല്‍, മമ്മൂട്ടിക്ക് നായിക നയൻതാര; ടോവിനോയും ആസിഫ് അലിയും കൂട്ടിന്!

ഏറെ പ്രത്യേകതകളോടെയാണ് മഹേഷ് നാരായണൻ തന്റെ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം കുറിക്കുന്നത്. ആദ്യ ഷെഡ്യുള്‍ ഇന്ന് ആരംഭിക്കും.

ഇതിനായി മമ്മൂട്ടി, മോഹൻലാല്‍, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ ശ്രീലങ്കയില്‍ എത്തി കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്നത് വലിയ ഷെഡ്യൂളല്ല, ചുരുക്കം ദിവസം മാത്രമാണ് ഷൂട്ട് നടക്കുന്നത് എന്നാണ് റിപ്പോർട്ട്. ഈ സിനിമയുടെ ഷെഡ്യൂള്‍ ജനുവരിയിലായിരിക്കും ആരംഭിക്കുക എന്ന് നിമയുടെ മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജിത്ത് അമ്ബാടി പറയുന്നു. റിപ്പോർട്ടർ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അത് (മഹേഷ് നാരായണൻ പ്രോജക്‌ട്) വലിയൊരു സിനിമയാണ്. ലാലേട്ടനും മമ്മൂക്കയും ഫഹദും ചാക്കോച്ചനുമൊക്കെയുണ്ട്. മഹേഷിനൊപ്പം ടേക്ക് ഓഫും മാലിക്കുമൊക്കെ ചെയ്തതാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ രീതികളൊക്കെ അറിയാവുന്നതാണ്. പിന്നെ അവർ തിരഞ്ഞെടുത്ത സബ്‌ജക്റ്റും അറിയാം. എന്തായാലും ഒരു സാധാരണ സിനിമയായിരിക്കില്ല. മമ്മൂക്കയുടെയും ലാലേട്ടന്റെയും ഗംഭീര ലുക്ക് തന്നെ പ്രതീക്ഷിക്കാം.

അവരുടേത് മാത്രമല്ല എല്ലാവരുടെ ലുക്കിലും ചെയ്ഞ്ച് ഉണ്ടാകും. ഇപ്പോള്‍ നടക്കുന്നത് വലിയ ഷെഡ്യൂളല്ല, ചുരുക്കം ദിവസം മാത്രമാണ് ഷൂട്ട് നടക്കുന്നത്. ഈ സിനിമയുടെ ഷെഡ്യൂള്‍ ജനുവരിയിലായിരിക്കും ആരംഭിക്കുക. അതിന് മുന്നേ കഥാപാത്രത്തെക്കുറിച്ച്‌ ചർച്ചകള്‍ നടക്കേണ്ടതുണ്ട്. മറ്റു കാര്യങ്ങള്‍ ഒന്നും പറയാൻ കഴിയില്ല. എല്ലാം കുറച്ച്‌ സസ്പെൻസാണ്,’ എന്ന് രഞ്ജിത്ത് അമ്ബാടി പറഞ്ഞു.

അതേസമയം ചിത്രത്തില്‍ സിനിമയില്‍ മഞ്ജു വാര്യർ നായിക ആകുമെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇതോടൊപ്പം, നയൻതാരയും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. ചിത്രത്തില്‍ മമ്മൂട്ടിയുടെ ജോഡിയായാകും നടിയെത്തുക. കന്നഡ താരം ശിവരാജ്‌കുമാറും ചിത്രത്തിലുണ്ടാകും. നടന്റെ ആദ്യ മലയാളം ചിത്രമാകുമിത്. ഇതുകൊണ്ടും കഴിഞ്ഞില്ല, ടൊവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും സിനിമയിലെത്തുമെന്നും കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *