സിനിമയിലെ ധനുഷ്-നിത്യാമേനോൻ കൂട്ടുകെട്ട് ആരാധകർക്ക് ഏറെ ഇഷ്ടമാണ്. തിരുച്ചിത്രമ്ബലം സിനിമയില്‍ ഇവരുടെ കൂട്ടുകെട്ട് ഏറെ ഹിറ്റായിരുന്നു.
തിരുച്ചിത്രമ്ബലത്തില്‍ ശോഭന എന്ന കഥാപാത്രത്തിനു മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നിത്യ സ്വന്തമാക്കിയിരുന്നു.അടുത്തതായി ധനുഷ് സംവിധാനം ചെയ്യുന്ന ‘ഇഡലി കടൈ’ സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് നിത്യാമേനോൻ.
കുറച്ചു ദിവസം ചിത്രത്തില്‍ താൻ അഭിനയിച്ചു. വളരെ ചലഞ്ചിങ് ആയ കഥാപാത്രമാണ് എപ്പോഴും ധനുഷ് സാർ തനിക്ക് തരുന്നത്, മറ്റാരും ഞാൻ ചെയ്യുമെന്ന് കരുതാത്ത ഒരു കഥാപാത്രമാണിത് എന്നാണ് നിത്യാമേനോൻ പറഞ്ഞത്. തിരുച്ചിത്രമ്ബലത്തിലെ ശോഭന എന്റെ കംഫോർട്ട് സോണിന് പുറത്തുള്ള കഥാപാത്രമായിരുന്നെങ്കില്‍ ‘ഇഡലി കടൈ’യില്‍ അതിനും മുകളില്‍ കംഫോർട്ട് സോണ്‍ ബ്രേക്ക് ചെയ്യുന്ന കഥാപാത്രമാകുമെന്നാണ് താരം പറഞ്ഞത്.
ഡൗണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ‘ഇഡലി കടൈ’ നിർമിക്കുന്നത്. ഡൗണ്‍ പിക്ചേഴ്സിന്റെ ആദ്യ നിർമാണസംരംഭം കൂടിയാണ് ചിത്രം. ജി വി പ്രകാശ് കുമാറാണ് സംഗീതം