ഇടുക്കി ഡാമില്‍ ജലനിരപ്പുയരുന്നു

ഇടുക്കി ജലസംഭരണിയില്‍ ആകെ ശേഷിയുടെ 71.36 ശതമാനം വെള്ളം. 2377.56 അടിയാണ് ജലനിരപ്പ്. കഴിഞ്ഞവർഷം ഇതേദിവസത്തേക്കാള്‍ 22.32 അടിയുടെ വർധന ഇത്തവണയുണ്ട്.2023ല്‍ 2355.24 അടിയായിരുന്നു ജലനിരപ്പ്. ശേഷിയുടെ 50.27 ശതമാനം.പദ്ധതി പ്രദേശത്ത് ഇത്തവണ തുലാമഴ കാര്യമായി പെയ്തില്ല. കഴിഞ്ഞദിവസം രണ്ടു മില്ലീമീറ്റർ മഴയേ ലഭിച്ചുള്ളു. എന്നാല്‍ ജില്ലയുടെ മറ്റു പ്രദേശങ്ങളില്‍ മഴ കനക്കുന്നുണ്ട്. ഒരുദിവസം സംഭരണിയിലേക്ക് 56.80 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകിയെത്തുമ്ബോള്‍ വൈദ്യുതോല്‍പാദനശേഷം 12.706 ലക്ഷം ഘനമീറ്റർ മലങ്കര ഡാമിലെത്തുന്നുണ്ട്. മൂലമറ്റത്ത് വൈദ്യുതോല്‍പാദനം കുറച്ചു. ശനിയാഴ്ച 1.889 ദശലക്ഷം യൂണിറ്റാണ് ഉല്‍പ്പാദിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *