നെടുങ്കണ്ടത്ത് വൻ ചന്ദനവേട്ടയില്‍ അഞ്ച് അന്തർ സംസ്ഥാന മോഷ്ടാക്കളെ വനം വകുപ്പ് പിടികൂടി. 55 കിലോ ചന്ദനവും പിടിച്ചെടുത്തു.
നെടുങ്കണ്ടം സ്വദേശി ബാബു, രാമക്കല്‍മേട് സ്വദേശി ഹസൻ, സന്യാസിയോട സ്വദേശി സച്ചു, തൂക്കുപാലം സ്വദേശികളായ അജികുമാർ, ഷിബു എന്നിവരാണ് പിടിയിലായത്. സന്യാസിയോടയില്‍നിന്ന് ചന്ദനം മോഷ്ടിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികളാണ് എല്ലാവരും. സംഘത്തിലെ പ്രധാനി ഒളിവിലാണ്.