ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പുയരുന്നു. ഒരുദിവസത്തിനിടെ മൂന്നുശതമാനം വെള്ളം ഉയർന്നു. ഇന്നലെ രാവിലെ ഏഴിന് ജലനിരപ്പ് 2345.06 അടിയാണ്.
സംഭരണ ശേഷിയുടെ 42 ശതമാനമാണിത്. തിങ്കളാഴ്ച രാവിലെ 39 ശതമാനമായിരുന്നു ജലനിരപ്പ്. ഇന്നലെയും ജില്ലയില്‍ സാമാന്യം ഭേദപ്പെട്ട മഴ രേഖപ്പെടുത്തി. ഇത് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാകാൻ കാരണമായിട്ടുണ്ട്. പദ്ധതി പ്രദേശത്ത് ഇന്നലെ 171.8 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഇത്തവണ കാലവർഷം ആരംഭിച്ചശേഷം ലഭിക്കുന്ന ഏറ്റവും ശക്തമായ മഴയാണിത്.