ഇഞ്ചി v/s ചുക്ക്; ആരോഗ്യ ഗുണങ്ങളില്‍‌ മുന്നിലാര്? ഇക്കാര്യങ്ങള്‍ അറിഞ്ഞ് മാത്രം ശീലമാക്കൂ..

അടുക്കളയിലെ പ്രധാനിയാണ് ഇഞ്ചിയെങ്കില്‍ ആയുർവേദത്തിലെ താരമാണ് ചുക്ക്. പുരാതനകാലം മുതല്‍ക്കേ ഇഞ്ചി പലവിധത്തില്‍ മലയാളിയുടെ ആഹാരത്തിന്റെ ഭാഗമാണ്.

കറികള്‍ക്ക് പുറമേ മരുന്നായും ചായയും കാപ്പിയായുമൊക്കെ ഇഞ്ചിയും ചുക്കും ഉപയോഗിക്കുന്നു.

പച്ച ഇഞ്ചി ഉണക്കുന്നതാണ് ചുക്ക് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇഞ്ചിയിലെ വെള്ളത്തിന്റെ അംശം നീക്കം ചെയ്താണ് ചുക്കുണ്ടാക്കുന്നത്. ഇവ രണ്ടും പല ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ചിലപ്പോഴെങ്കിലും പലർക്കും ഉദിക്കുന്ന ചോദ്യമായിരിക്കാം ഏതാണ് ഗുണങ്ങളില്‍ മുൻപനെന്ന്.

ചുക്കിനെ അപേക്ഷിച്ച്‌ ഇഞ്ചിക്കാണ് ഗുണങ്ങളേറെയെന്നാണ് അനുമാനമെങ്കിലും ചുക്കാണ് ആരോഗ്യഗുണങ്ങളില്‍‌ മുൻപന്തിയിലെന്നതാണ് വാസ്തവം. ഇഞ്ചിയിലെ ആന്റി ഓക്സിഡൻ്റ് സംയുക്തങ്ങളായ പോളി ഫെനോളുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇഞ്ചി ഉണക്കുമ്ബോള്‍ ഇത് കൂടുമെന്ന് വിദഗ്ധർ പറയുന്നു. ജലാംശം നീക്കം ചെയ്യുന്നതോടെ പോളിഫെനോളുകളുടെ സാന്ദ്രതയും അതിലൂടെ അതിന്റെ ആൻ്റിഓക്‌സിഡൻ്റ് പ്രവർത്തനവും വർദ്ധിക്കുന്നു. ഇഞ്ചിയില്‍ ഇതിന്റെ അളവ് കുറവായിരിക്കും. എന്നിരുന്നാലും ആന്റി ഓക്സിഡൻ്റുകളാല്‍ സമ്ബന്നമാണ് ഇഞ്ചി. രണ്ടിലും ഒരു പോലെ ‍ജിഞ്ചറോള്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്.

പച്ച ഇഞ്ചി കഴിക്കുന്നതിന്റെ ഗുണങ്ങള്‍

  • ചൂട് ചായയില്‍ ചേർത്ത് കുടിച്ചാല്‍ ആർത്തവ വേദനയില്‍ നിന്ന് മുക്തി നേടാൻ സഹായിക്കും.
  • ചുമ, ജലദോശം എന്നിവയില്‍ നിന്ന് മുക്തി. ആന്‍റിവൈറല്‍, ആന്‍റിബാക്ടീരിയല്‍ ഗുണങ്ങളാണ് ഇതിന് പിന്നില്‍.
  • ദഹനം മെച്ചപ്പെടുത്താനും വയർ സംബന്ധമായ പ്രശ്നങ്ങള്‍ക്കും പരിഹാരം
  • സന്ധി വേദനയും വീക്കവും ഇല്ലാതാക്കാൻ ഇഞ്ചി സഹായിക്കുന്നു. ഓസ്റ്റിയോ ആർത്രൈറ്റിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, വിട്ടുമാറാത്ത വേദന എന്നിവ കുറയ്‌ക്കാൻ ഇഞ്ചി സഹായിക്കും.
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
  • കൊളസ്ട്രോള്‍ കുറയ്‌ക്കാൻ ഇഞ്ചി സഹായിക്കും
  • ശരീരഭാരം കുറയ്‌ക്കാൻ ഇഞ്ചി

ചുക്കിന്റെ ഗുണങ്ങള്‍

  • ഗര്‍ഭാവസ്ഥയിലെ ഓക്കാനം, പ്രഭാതത്തിലുണ്ടാകുന്ന അസ്വസ്ഥത എന്നിവയില്‍ നിന്ന് ആശ്വാസമേകും. അര സ്പൂണ്‍ ഉണങ്ങിയ ഇഞ്ചിപ്പൊടി എടുത്ത് ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി, തേന്‍ കൂടി ചേര്‍ത്ത് കഴിക്കാം.
  • വിട്ടുമാറാത്ത ദഹനക്കേട് മാറാൻ സഹായിക്കും. ഭക്ഷണത്തിന് മുമ്ബ് ചുക്കുപ്പൊടി കഴിക്കാം.
  • കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്‌ക്കാന്‍ ചുക്കുപ്പൊടി സഹായിക്കും.
  • ശരീരഭാരം കുറയ്‌ക്കാൻ

Leave a Reply

Your email address will not be published. Required fields are marked *