മലയാളികളുടെ ഇഷ്ട താരമാണ് ആസിഫ് അലി. നിരവധി ജനപ്രിയ വേഷങ്ങള്‍ നടൻ വേഷമിട്ടിട്ടുണ്ട്. കോമഡിയും അതേപോലെ സീരിയസ് വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന നടനാണ് ആസിഫ് അലി.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത റിതു എന്ന മലയാള ചിത്രത്തിലൂടെയാണ് നടൻ അരങ്ങേറ്റം കുറിക്കുന്നത്.
ആസിഫ് അലി നായകനായി അഭിനയിച്ച ലാല്‍ ജൂനിയര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ഹണി ബീ. ഭാവന,ലാല്‍, ബാബുരാജ്, ശ്രീനാഥ് ഭാസി, അര്‍ച്ചന കവി, ബാലു വര്‍ഗീസ് തുടങ്ങിയ മികച്ച താരനിരയായിരുന്നു ഹണി ബീയില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തില്‍ സെബാന് എന്ന സെബാസ്റ്റ്യന്‍ ആയിട്ടാണ് നടൻ അഭിനയിച്ചത്. തന്റെ ഇഷ്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ഹണി ബീയിലെ സെബാന് എന്ന് പറയുകയാണ് ആസിഫ് അലി.>
മിക്കവര്‍ക്കും ഇഷ്ടമുള്ള ഒരു സിനിമയാണ് ഹണി ബീ. ആ സിനിമയുടെ അടുത്ത ഭാഗം പ്രതീക്ഷിക്കാമോയെന്ന് ചോദിച്ചാല്‍ മറുപടി പറയേണ്ടത് താനല്ലെന്നും നടന് കൂട്ടിച്ചേർത്തു. ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തല്‍.
‘ഹണി ബീ മിക്കവര്‍ക്കും ഇഷ്ടമുള്ള സിനിമയാണ്. ആ സിനിമയുടെ അടുത്ത പാര്‍ട്ട് പ്രതീക്ഷിക്കാമോയെന്ന് ചോദിച്ചാല്‍, അതിന് ഞാനല്ല ജീന്‍ പോളാണ് മറുപടി പറയേണ്ടത്. എനിക്ക് സത്യത്തില്‍ ഒരുപാട് ആഗ്രഹമുണ്ട്. എന്റെ ഇഷ്ട കഥാപാത്രങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് അതിലെ സെബാന് എന്ന കഥാപാത്രം,’ ആസിഫ് അലി പറയുന്നു.
എന്റെ സിനിമയിലെ സ്റ്റൈലിങ്ങിനെ കുറിച്ച് ചോദിച്ചാല്‍, സത്യത്തില്‍ എന്റെ പേഴ്സണല്‍ ലൈഫിലും കുറച്ച് സ്റ്റൈല്‍ കോണ്‍ഷ്യസായ ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ സ്റ്റൈലിങ്ങില്‍ എന്റേതായ ഒരു ഐഡന്റിറ്റി കൊണ്ടുവരാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്.
അത്തരത്തില്‍ വ്യത്യസ്തമായ സ്റ്റൈലിലും ലുക്കിലും ചെയ്യാന്‍ സാധിക്കുന്ന സിനിമ വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇതുവരെയുള്ള സിനിമ നോക്കുകയാണെങ്കില്‍ ഹണി ബീ അത്തരത്തില്‍ ഒരു നല്ല സിനിമയായിരുന്നു. ഹണി ബീ പോലെയുള്ള ഒരു സിനിമ വരികയാണെങ്കില്‍ തീര്‍ച്ചയായും ഞാനത് ചെയ്തിരിക്കും,’ ആസിഫ് അലി പറയുന്നു.