ദളപതി വിജയുടെ രാഷ്ട്രീയപ്രഖ്യാപനത്തിന് ശേഷം തിയേറ്ററിലെത്തിയ ചിത്രമാണ് വെങ്കട് പ്രഭു സംവിധാനം ചെയ്ത ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം.
മിക്സഡ് റിപ്പോർട്ടുകളാണ് സിനിമക്ക് ലഭിച്ചതെങ്കിലും 400 കോടിക്കുമുകളില്‍ ബോക്‌സ് ഓഫീസില്‍ ചിത്രത്തിന് കളക്ഷന്‍ ഉണ്ടായിരുന്നു. സിനിമയില്‍ ശിവകാർത്തികേയൻ അതിഥിവേഷത്തിലെത്തിയിരുന്നു.
വിജയ്-ശിവകാര്‍ത്തികേയന്‍ സീനിനെ പല രീതിയില്‍ ആളുകള്‍ വ്യാഖ്യാനിച്ചിരുന്നു. സിനിമയില്‍ തന്റെ പിൻഗാമിയെ വിജയ് പ്രഖ്യാപിക്കുകയായിരുന്നു ‘തുപ്പാക്കിയെ പുടിങ്ക ശിവ’ എന്ന് ഡയലോഗിലൂടെ എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോള്‍ ആ സീനിനെ പറ്റി പറയുകയാണ് ശിവകാർത്തികേയൻ.
ഡയലോഗ് ആദ്യം അങ്ങനെ അല്ലായിരുന്നു എന്നും ഷോട്ട് എടുക്കുന്ന സമയത്ത് വിജയ്‌യാണ് ‘തുപ്പാക്കിയെ പുടിങ്ക ശിവ’ എന്ന് മാറ്റിയതെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു. അമരന്റെ സക്‌സസ് സെലിബ്രേഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തുന്നത്.
അപ്പോള്‍ പോലും എന്റെ റോള്‍ എന്താണെന്നോ സീന്‍ എന്താണെന്നോ ഒന്നും വി.പിയോട് ചോദിച്ചില്ലായിരുന്നു.ഷൂട്ട് തുടങ്ങിയ സമയത്ത് വിജയ് സാര്‍ എന്നെ വിളിച്ച് ഗോട്ടിലെ എന്റെ റോളിനെപ്പറ്റി ഓര്‍മിപ്പിച്ചു. ഡേറ്റ് ക്ലാഷാകരുതെന്നും പുള്ളി പറഞ്ഞു. ഹൈദരാബാദില്‍ വെച്ചായിരുന്നു ഞങ്ങളുടെ സീന്‍ എടുത്തത്.