ആൻഫീല്‍ഡില്‍ അടിച്ചുകൂട്ടിയത് 100 ഗോളുകള്‍; ലിവര്‍പൂളിനൊപ്പം ചരിത്രമെഴുതി സലാഹ്

ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ലെസ്റ്റർ സിറ്റിക്കെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി ലിവർപൂള്‍. ലിവർപൂളിന്റെ തട്ടകമായ ആൻഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ലിവർപൂളിന്റെ വിജയം.

മത്സരത്തില്‍ ലിവർപൂളിനൊപ്പം സൂപ്പർതാരം മുഹമ്മദ് സലാഹ് തന്റെ ഫുട്ബോള്‍ കരിയറിലെ ഒരു നിർണായകമായ നേട്ടം സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ ഒരു ഗോളാണ് സലാഹ് നേടിയത്. ഇതോടെ ലിവർപൂളിനൊപ്പം ആൻഫീല്‍ഡില്‍ 100 ഗോളുകള്‍ പൂർത്തിയാക്കാനും സലാഹിന് സാധിച്ചു. റോബി ഫൗളറിന് ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ലിവർപൂള്‍ താരമാണ് സലാഹ്. വളരെ കുറച്ചു താരങ്ങള്‍ മാത്രമാണ് ഹോം ഗ്രൗണ്ടില്‍ 100 ഗോളുകള്‍ എന്ന ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളൂ. അലൻ ഷിയറർ, വെയ്ൻ റൂണി, ആൻഡി കോള്‍, സെർജിയോ അഗ്യൂറോ, ഹാരി കെയ്ൻ, ആൻഡി കോള്‍, തിയറി ഹെൻറി എന്നീ താരങ്ങളാണ് ഈ നേട്ടം ഇതിനു മുമ്ബ് കൈവരിച്ചിട്ടുള്ളത്.

മത്സരത്തില്‍ ജോർദാൻ അയൂവിലൂടെ ലെസ്റ്റർ സിറ്റിയാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ പിന്നീടുള്ള നിമിഷങ്ങളില്‍ ലിവർപൂള്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചു വരികയായിരുന്നു. കോഡി ഗാക്പോ(45+1), കർട്ടിസ് ജോണ്‍സ്(49). സലാഹ്(82) എന്നിവരാണ് ലിവർപൂളിനായി ഗോളുകള്‍ നേടിയത്.

വിജയത്തോടെ ഒന്നാം സ്ഥാനത്തു തന്നെ തുടരുകയാണ് ലിവർപൂള്‍. നിലവില്‍ 17 മത്സരങ്ങളില്‍ നിന്നും 13 വിജയവും മൂന്നു സമനിലയും ഒരു തോല്‍വിയും അടക്കം 42 പോയിന്റാണ് ലിവർപൂളിന്റെ കൈവശമുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ഡിസംബർ 29ന് വെസ്റ്റ്ഹാം യൂണൈറ്റഡിനെതിരെയാണ് ലിവർപൂളിന്റെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *