ആസിഫ് അലി- സുരാജ് വെഞ്ഞാറമൂട് ചിത്രം ‘അഡിയോസ് അമിഗോ’; പുതിയ റിലീസ് തീയ്യതി പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടിവച്ച ആസിഫ് അലി- സുരാജ് വെഞ്ഞാറമൂട് ചിത്രം ‘അഡിയോസ്‌ അമിഗോ’യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച്‌ അണിയറക്കാര്‍.

ഓഗസ്റ്റ് 9 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഓഗസ്റ്റ് 2 ന് എത്തേണ്ടിയിരുന്ന ചിത്രമാണിത്.

വയനാടിന് വേണ്ടി ഒന്നിക്കണമെന്നും വേണ്ട സഹായങ്ങള്‍ എത്തിക്കണമെന്നും അഭ്യർത്ഥിച്ച ആസിഫ് അലി ഉള്‍പ്പടെയുള്ള താരങ്ങളുടെ ചിത്രങ്ങള്‍ എല്ലാം തന്നെ റിലീസ് നീട്ടി വെച്ചിരുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം നവാഗതനായ നഹാസ് നാസർ ആണ് സംവിധാനം ചെയ്യുന്നത്.

ടോവിനോ ചിത്രം തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന നഹാസ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് തങ്കം ആണ്. കെട്ട്യോളാണ് എന്‍റെ മാലാഖയ്‌ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.

ആഷിക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമായ ‘അഡിയോസ് അമിഗോ’സിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദർ ,ജെക്ക്സ് ബിജോയും ചേർന്നാണ്. ക്യാമറ ജിംഷി ഖാലിദും. എഡിറ്റിംഗ് നിഷാദ് യൂസഫ്, ആർട്ട്‌ ആഷിഖ് എസ്, ഗാനരചന വിനായക് ശശികുമാർ, പ്രൊഡക്ഷൻ കണ്‍ട്രോളർ സുധർമ്മൻ വള്ളിക്കുന്ന്.

മേക്കപ്പ് റോണേക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനില്‍ ബാബു, അസോസിയേറ്റ് ഡയറക്ടർ ഓസ്റ്റിൻ ഡാൻ, രഞ്ജിത്ത് രവി, സ്റ്റില്‍ ഫോട്ടോഗ്രാഫി രോഹിത് കെ സുരേഷ്, കൊറിയോഗ്രാഫർ പി രമേഷ് ദേവ്, കോസ്റ്റ്യൂം ഡിസൈനർ മഷർ ഹംസ, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, വി എഫ് എക്സ് ഡിജിബ്രിക്സ്, പബ്ലിസിറ്റി ഡിസൈൻ ഓള്‍ഡ്മങ്ക്സ്, വിതരണം സെൻട്രല്‍ പിക്ചർസ് റിലീസ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടെയ്ന്‍‍മെന്‍റ്.

Leave a Reply

Your email address will not be published. Required fields are marked *