ആസിഫ് അലിയും അനശ്വര രാജനും ഒന്നിച്ചെത്തുന്ന ‘രേഖാചിത്രം’; ഫസ്റ്റ് ലുക്ക്‌ പുറത്ത് വിട്ട് ദുല്‍ഖര്‍ സല്‍മാൻ

 ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി.

ദുല്‍ഖർ സല്‍മാനാണ് ടൈറ്റിലും ഫസ്റ്റ് ലുക്കും സോഷ്യല്‍ മീഡിയയില്‍ ലോഞ്ച് ചെയ്തത്. ആസിഫ് അലി – അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ പേര് “രേഖാചിത്രം ” എന്നാണ്. കാവ്യ ഫിലിം കമ്ബനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വേണു കുന്നപ്പിള്ളിയാണ്. വൻ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിലവില്‍ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികളിലാണ്.

‘മാളികപ്പുറം’, ‘2018 എന്നീ വിജയ ചിത്രങ്ങള്‍ക്കും റീലീസിന് തയ്യാറെടുക്കുന്ന ‘ആനന്ദ് ശ്രീബാല’യ്ക്കും ശേഷം കാവ്യ ഫിലിം കമ്ബനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. രാമു സുനില്‍ , ജോഫിന്‍ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി മനോജ് കെ ജയന്‍, ഭാമ അരുണ്‍ , സിദ്ദിഖ് , ജഗദീഷ്,സായികുമാർ, ഇന്ദ്രൻസ് ശ്രീകാന്ത് മുരളി,നിഷാന്ത് സാഗർ, പ്രേംപ്രകാശ്,ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘാതോമസ് ‘ആട്ടം’ സിനിമയിലൂടെ കൈയടി നേടിയ സെറിൻ ശിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്

ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്,, കലാസംവിധാനം: ഷാജി നടുവില്‍, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കണ്‍ട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ , ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖില്‍ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്ബനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്‌, സ്റ്റില്‍സ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്,പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാർ.

Leave a Reply

Your email address will not be published. Required fields are marked *