അഭിനയ മികവിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടൻമാരാണ് ഫഹദ് ഫാസിലും എസ്.ജെ സൂര്യയും. ഇരുവരും ഒന്നിച്ച് ചിത്രം വരുമെന്ന പ്രഖ്യാപനം പ്രേക്ഷകർക്കിടയിലുണ്ടാക്കിയ ആവേശവും ചെറുതല്ല.
മലായളത്തിലും ഇതര ഭാഷകളിലുമായി ഒരുങ്ങുന്ന വിപിൻ ദാസ് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുക. ഇപ്പോഴിതാ ഫഹദ് ഫാസിലിനെ കുറിച്ച് എസ്ജെ സൂര്യ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
താൻ ഫഹദിന്റെ വലിയ ആരാധകനാണ് എന്നാണ് എസ്ജെ സൂര്യ പറയുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എസ്.ജെ സൂര്യയുടെ തുറന്നു പറച്ചില്‍. “മലയാളത്തിലെ അരങ്ങേറ്റം ഫഹദ് സാറിനൊപ്പമാണ്. ഞാൻ അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ ഇഷ്‍ടപ്പെടുന്നയാളാണ്.
പക്ഷേ അദ്ദേഹത്തിന്റെ മാഡ് ഫാനായത് ആവേശം കണ്ടപ്പോഴാണ്. എന്ത് മനോഹരമാണ് അദ്ദേഹത്തിന്റെ പ്രകടനം. ക്ലൈമാക്സില്‍ പയ്യന്റെ അമ്മയുടെ ഫോണ്‍ വന്നപ്പോള്‍ കോപം അടക്കിവെച്ച് ഫഹദ് മൂളുന്ന രംഗം മികച്ചതാണ്. വലിയ പ്രതീക്ഷകളാണ് ഫഹദ് – വിപിൻ ദാസ് ചിത്രത്തില്‍ ഉള്ളത്. മികച്ച ഒരു ആശയമാണ്. പ്രകടനത്തിന് സാധ്യതയുള്ളതാകണമെന്ന് ഞാൻ വിപിൻ ദാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്”- എസ്. ജെ സൂര്യ പറഞ്ഞു.