കണങ്കാലിനേറ്റ പരിക്കില്‍ നിന്ന് മോചിതനാകാൻ സമയം ആവശ്യമുള്ളതിനാല്‍ ആഴ്സണല്‍ മിഡ്ഫീല്‍ഡർ മാർട്ടിൻ ഒഡെഗാർഡിനെ ടീമില്‍ നിന്നും നോർവീജിയൻ ഫുട്ബോള്‍ ഫെഡറേഷൻ ഒഴിവാക്കി.സ്ലോവേനിയയ്ക്കും കസാക്കിസ്ഥാനുമെതിരായ മല്‍സരത്തില്‍ അദ്ദേഹം ഇനി കളിക്കില്ല.പരിക്ക് മൂലം ഒരു മാസത്തോളം സൈഡ് ലൈനില്‍ കഴിഞ്ഞ താരം കഴിഞ്ഞ ആഴ്ച ചാമ്ബ്യൻസ് ലീഗില്‍ ഇൻ്റർ മിലാനെതിരെ ഗണേര്‍സ് ടീമില്‍ തിരിച്ച് എത്തിയിരുന്നു.
ചെല്‍സിക്കേതിരെ കഴിഞ്ഞ മല്‍സരത്തിലും താരം കളിച്ചു.
എന്നിരുന്നാലും, നോർവേയിലെ മെഡിക്കല്‍ സ്റ്റാഫിൻ്റെ വിലയിരുത്തലിനെത്തുടർന്ന്, സ്ലോവേനിയയ്ക്കും കസാക്കിസ്ഥാനുമെതിരായ നേഷൻസ് ലീഗ് മത്സരങ്ങളില്‍ അദ്ദേഹത്തിന് വിശ്രമം നല്കാൻ തീരുമാനമെടുത്തിട്ടുണ്ട്.ആന്തരികം ആയ പരിക്ക് ഉള്ളത് കാരണം ആണ് ഇത്.’ഇപ്പോള്‍ എനിക്കു എന്റെ ശരീരം പറയുന്നതു അനുസരിക്കേണ്ടത് ഉണ്ട്.ഇപ്പോള്‍ എനിക്കു എത്രയും പെട്ടെന്നു ഫിറ്റ്നസ് തിരിച്ച് പിടിക്കാന്‍ വിശ്രമം ആവശ്യം ആണ്.അതുമൂലം നോര്‍വീജിയന്‍ ടീമിന് വേണ്ടി കളിയ്ക്കാന്‍ കഴിയാത്തത് എനിക്കു തീരാ നഷ്ടം തന്നെ ആണ്.എന്നാല്‍ ഞാന്‍ ഇല്ലാതെയും ഈ ടീം ജയിക്കും.താരങ്ങളില്‍ എനിക്കു പരിപൂര്‍ണ വിശ്വാസം ഉണ്ട്.’ താരം ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.