മുൻ ആഴ്സണല്‍ ക്യാപ്റ്റൻ പാട്രിക് വിയേരയെ തങ്ങളുടെ പുതിയ പരിശീലകനായി ജെനോവ നിയമിച്ചതായി സീരി എ ക്ലബ് ബുധനാഴ്ച അറിയിച്ചു.ഫ്രഞ്ച് ലീഗ് 1 ടീമായ സ്ട്രാസ്‌ബർഗുമായി ജൂലൈയില്‍ വേർപിരിഞ്ഞതിന് ശേഷം വിയേര ഏത് ക്ലബിലും പ്രവര്‍ത്തിച്ചിട്ടില്ല.അദ്ദേഹം പ്രീമിയര്‍ ലീഗ് ക്ലബ് ആയ ക്രിസ്റ്റല്‍ പാലസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സീസണിലെ മങ്ങിയ തുടക്കത്തിന് ശേഷം തരംതാഴ്ത്തല്‍ മേഖലയ്ക്ക് മുകളില്‍ നില്‍ക്കുന്ന ജെനോവ ചൊവ്വാഴ്ച കോച്ച് ആല്‍ബെർട്ടോ ഗിലാർഡിനോയെ പുറത്താക്കി.ലീഗ് കാമ്ബെയ്‌നിലെ ആദ്യ 12 മത്സരങ്ങളില്‍ നിന്ന് 10 പോയിൻ്റുള്ള ജെനോവ പോയിൻ്റ് പട്ടികയില്‍ 17-ാം സ്ഥാനത്താണ്.48 കാരനായ വിയേര, അമേരിക്കന്‍ ടീമായ ന്യൂയോർക്ക് സിറ്റിയില്‍ ചുമതലയേല്‍ക്കുന്നതിന് മുമ്ബ്, 2013-2015 കാലഘട്ടത്തില്‍ മാഞ്ചസ്റ്റർ സിറ്റിയുടെ അണ്ടർ 23 ടീമിനൊപ്പം തൻ്റെ മാനേജർ കരിയർ ആരംഭിച്ചു.അദ്ദേഹം ലിഗ് 1 സൈഡ് നൈസില്‍ രണ്ടര വർഷം ചെലവഴിച്ചിട്ടുമുണ്ട്.2018-19 സീസണില്‍ നൈസില്‍ ഉണ്ടായിരുന്നപ്പോള്‍ മരിയോ ബലോട്ടെല്ലിയെ പരിശീലിപ്പിച്ചിട്ടുണ്ട്.ഇറ്റാലിയന്‍ സ്ട്രൈക്കര്‍ ഇപ്പോള്‍ ജെനോവയില്‍ തന്‍റെ പഴയ ഫ്രഞ്ച് മാനേജറുമായി വീണ്ടും ഒന്നിക്കും.