ആല്‍ബിന്‍ ജോര്‍ജിന് വിട നല്‍കാനൊരുങ്ങി വണ്ടാനം മെഡിക്കല്‍ കോളേജ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സയ്ക്കായി മാറ്റിയെങ്കിലും ഇന്നലെ വൈകീട്ട് നാലരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ആലപ്പുഴയിലെ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ഇതോടെ ആറായി. ആല്‍ബിന്റെ പോസ്റ്റ് മോര്‍ട്ടം രാവിലെ എട്ടരയോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടക്കും. ശേഷം വണ്ടാനം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വെക്കും.
വിദേശത്തുനിന്ന് ബന്ധുക്കള്‍ എത്താനുള്ളതിനാല്‍ പൊതു ദര്‍ശനത്തിന് ശേഷം ആല്‍ബിന്റെ മൃതദേഹം എടത്വയിലെ സ്വകാര്യആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. പിന്നീടായിരിക്കും സംസ്‌കാരചടങ്ങുകള്‍ നടക്കുക. ചികിത്സയില്‍ കഴിയുന്ന മറ്റു നാലു പേരുടെ ആരോഗ്യനില തൃപ്തികരമാണ്.